തിരുവനന്തപുരം: സംസ്ഥാനത്തെ ജലലഭ്യത, ആവശ്യം, ക്ഷാമം ഉൾപ്പെടെ കാര്യങ്ങളുടെ കണക്കെടുക്കുന്നതിന് ജലബജറ്റ‌് തയാറ ാക്കുമെന്ന് മന്ത്രി കെ. കൃഷ‌്ണൻകുട്ടി നിയമസഭയെ അറിയിച്ചു. സംസ്ഥാന, ജില്ല, ബ്ലോക്ക‌്, പഞ്ചായത്ത‌്, നഗരസഭ, ജില്ലതലത്തിലാകും ഇത് തയാറാക്കുക. കുടിവെള്ള പദ്ധതികളുടെ മോട്ടോർ അടക്കം പ്രവർത്തിപ്പിക്കാൻ സോളാർ പദ്ധതി നടപ്പാക്കും. ആറുലക്ഷം പുതിയ വാട്ടർ കണക‌്ഷനുകൾ നൽകും. ജലവിഭവവകുപ്പിൽ സ്വീവേജിന‌് മാത്രമായി ഒരു ചീഫ‌് എൻജിനീയറെ നിയമിക്കുമെന്നും മന്ത്രി പറഞ്ഞു. ജലവിഭവവകുപ്പിൻെറ ധനാഭ്യർഥന ചർച്ചക്ക‌് മറുപടി പറയുകയായിരുന്നു അദ്ദേഹം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.