ബജറ്റ് പ്രഖ്യാപനം നടപ്പാക്കേണ്ടത് സർക്കാറിൻെറ ബാധ്യത -കെ.പി. രാജേന്ദ്രൻ തിരുവനന്തപുരം: ബജറ്റ് പ്രഖ്യാപനം നടപ് പാക്കേണ്ടത് സർക്കാറിൻെറ ഭരണഘടനാപരമായ ബാധ്യതയാണെന്ന് എ.െഎ.ടി.യു.സി സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി. രാജേന്ദ്രൻ. സ്കൂൾ പാചകത്തൊഴിലാളികൾക്ക് സർക്കാർ വാഗ്ദാനം ചെയ്ത ആനുകൂല്യങ്ങൾ നൽകണമെന്നും അദ്ദേഹം പറഞ്ഞു. മൂന്നുവർഷം മുമ്പ് പ്രഖ്യാപിച്ച മിനിമം കൂലി നടപ്പാക്കുക, ബജറ്റിലൂടെ മൂന്നുതവണ വർധിപ്പിച്ച കൂലി കുടിശ്ശികസഹിതം വിതരണം ചെയ്യുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് പാചകത്തൊഴിലാളി യൂനിയൻ നടത്തിയ നിയമസഭ മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മാർച്ച് നിയമസഭക്ക് സമീപം പൊലീസ് തടഞ്ഞു. സംസ്ഥാന കമ്മിറ്റിയംഗം ആലീസ് തങ്കച്ചൻ അധ്യക്ഷത വഹിച്ചു. എ.െഎ.ടി.യു.സി സംസ്ഥാന സെക്രട്ടറി എലിസബത്ത്, യൂനിയൻ സംസ്ഥാന ജനറൽ സെക്രട്ടറി പി.ജി. മോഹനൻ, തോമസ് മുണ്ടപ്പള്ളി, വി.കെ. ലതിക, സുരേഷ് സുര്യമംഗലം എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.