കേരള കോൺഗ്രസ്​ എം ജില്ല ഘടകം പിളർന്നിട്ടി​ല്ലെന്ന്​

തിരുവനന്തപുരം: കേരള കോൺഗ്രസ് എം ജില്ല ഘടകം പിളർന്നെന്ന വാർത്തകൾ അടിസ്ഥാനരഹിതമാണെന്ന് ജില്ല പ്രസിഡൻറ് അഡ്വ. ക ൊട്ടാരക്കര പൊന്നച്ചൻ അറിയിച്ചു. പി.ജെ. േജാസഫ് ആക്ടിങ് ചെയർമാനും സി.എഫ്. തോമസ് എം.എൽ.എ ഡെപ്യൂട്ടി ചെയർമാനുമായി തുടരുന്ന ഒൗദ്യോഗിക പാർട്ടി നേതൃത്വം അംഗീകരിക്കുന്നവരാണ് തിരുവനന്തപുരം ജില്ല കമ്മിറ്റിയും ജില്ലയിലെ 14 നിയോജകമണ്ഡലം കമ്മിറ്റികളും പോഷകസംഘടനകളുമെന്ന് അദ്ദേഹം വ്യക്തമാക്കി. മെംബർഷിപ്പോ ഒൗദ്യോഗിക ഭാരവാഹിത്വമോ ഇല്ലാത്ത കുറേപേരെ ചേർത്ത് ജോസ് കെ. മാണി ജില്ല കമ്മിറ്റി രൂപവത്കരിെച്ചന്ന് തെറ്റിദ്ധരിപ്പിക്കുകയാണ്. തെറ്റിദ്ധാരണ പരത്തുന്നവർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.