ലഹരിവിരുദ്ധ മൈം ഷോ സംഘടിപ്പിച്ചു

നേമം: മയക്കുമരുന്നിന് അടിപ്പെട്ട യുവതലമുറയെ ബോധവത്കരിക്കുക എന്ന ലക്ഷ്യത്തോടെ പുന്നമൂട് ജങ്ഷനില്‍ മൈം ഷോ സംഘ ടിപ്പിച്ചു. നേമം പൊലീസും പുന്നമൂട് ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ എസ്.പി.സി കാഡറ്റുകളും സംയുക്തമായാണ് മൈം ഷോ സംഘടിപ്പിച്ചത്. കല്ലിയൂര്‍ പഞ്ചായത്ത് പ്രസിഡൻറ് ജയലക്ഷ്മി ഉദ്ഘാടനം നിര്‍വഹിച്ചു. സ്‌കൂള്‍ പ്രിന്‍സിപ്പല്‍ റോബിന്‍ ജോസ് അധ്യക്ഷത വഹിച്ചു. പ്രധാനാധ്യാപിക അനിത, എസ്.പി.സി ഭാരവാഹികളായ രജിത, ശോഭ, നേമം എസ്.ഐ വി.എം ശ്രീകുമാര്‍, സീനിയര്‍ സി.പി.ഒ അജയകുമാര്‍, പി.ആര്‍.ഒ എസ്.ബി മതിമാന്‍ എന്നിവര്‍ പങ്കെടുത്തു. MIME SHOW @ PUNNAMOODU__ nemom photo ചിത്രവിവരണം: പുന്നമൂട് സ്‌കൂളിലെ എസ്.പി.സി കാഡറ്റുകള്‍ നടത്തിയ മൈം ഷോ
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.