പ്രാവ് മോഷ്​ടാവ് പിടിയില്‍

നേമം: പ്രാവുകളെ മോഷ്ടിക്കുന്നയാളെ നേമം പൊലീസ് പിടികൂടി. വിളവൂര്‍ക്കല്‍ പെരുകാവ് കരിയറത്തല ഐശ്വര്യ ഭവനില്‍ എസ്. ഷൈജു (28) ആണ് പിടിയിലായത്. നിരവധി സ്ഥലങ്ങളില്‍നിന്ന് പ്രാവുകളെ മോഷ്ടിച്ചുകടത്തുെന്നന്ന പരാതികളുടെ അടിസ്ഥാനത്തില്‍ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഇയാള്‍ പിടിയിലായത്. മോഷ്ടിച്ച ഓട്ടോയില്‍ സഞ്ചരിക്കുന്നതിനിടെയാണ് പ്രതി പിടിയിലായത്. നേമം സി.ഐ എസ്.എല്‍ ബൈജു, എസ്.ഐ വി.എം. ശ്രീകുമാര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം വിളവൂര്‍ക്കലില്‍നിന്ന് പിടികൂടിയ പ്രതിയെ കൂടുതല്‍ അന്വേഷണത്തിന് തമ്പാനൂര്‍ പൊലീസിന് കൈമാറി. S. SHYJU__ nemom police arrest ചിത്രവിവരണം: പിടിയിലായ ഷൈജു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.