പട്ടം സൻെറ് മേരീസിൽ വായനവസന്തത്തിന് തുടക്കം തിരുവനന്തപുരം: പട്ടം സൻെറ് മേരീസ് ഹയർ സെക്കൻഡറി സ്കൂളിലെ അശീതി വർ ഷാചരണ പ്രവർത്തനങ്ങളുടെ ഭാഗമായി വായനവസന്തത്തിന് തുടക്കമായി. വിവിധ ദിനപത്രങ്ങൾ 1000 വിദ്യാർഥികൾ ഒരുമിച്ച് വായിക്കുന്നതാണ് വായനവസന്തം പരിപാടി. രണ്ട് വിദ്യാർഥികൾക്ക് ഒരു പത്രം എന്ന നിലയിൽ 500 ദിനപത്രം ദിവസേന ഒരുമിച്ചിരുന്നാണ് കുട്ടികൾ വായിക്കുന്നത്. കുട്ടികളിൽ വായനശീലം വളർത്താനും ആനുകാലിക വിഷയങ്ങളിൽ അവബോധം വളർത്തിയെടുക്കാനുമാണ് പരിപാടി സംഘടിപ്പിക്കുന്നതെന്ന് പ്രിൻസിപ്പൽ ഫാ: സി.സി. ജോൺ പറഞ്ഞു. പ്രാഥമികമായി യു.പി. വിഭാഗത്തിലെ വിദ്യാർഥികളെയാണ് ഈ പരിപാടിയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. ഘട്ടംഘട്ടമായി ഹൈസ്കൂൾ, ഹയർ സെക്കൻഡറി വിദ്യാർഥികളെയും ഉൾപ്പെടുത്തും. വായനവസന്തം പരിപാടി പ്രിൻസിപ്പൽ ഫാ. പി.സി. ജോൺ ഉദ്ഘാടനം ചെയ്തു. വൈസ് പ്രിൻസിപ്പൽ എബി ഏബ്രഹാം അധ്യക്ഷത വഹിച്ചു. ഫോട്ടോ: സൻെറ് മേരീസ് സ്കൂളിൽ നടന്ന വായനവസന്തം പരിപാടിയിൽ പ്രിൻസിപ്പൽ ഫാ: സി.സി. ജോണും വൈസ് പ്രിൻസിപ്പൽ എബി എബ്രഹാമും കുട്ടികളോടൊപ്പം പത്രം വായിക്കുന്നു IMG-20190626-WA0070.jpg
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.