നിയന്ത്രണംവിട്ട ബൈക്ക് ബസിനടിയിൽപെട്ടു; യുവാക്കള്‍ അദ്​ഭുതകരമായി രക്ഷപ്പെട്ടു

നേമം: നിയന്ത്രണംവിട്ട ബൈക്ക് കെ.എസ്.ആര്‍.ടി.സി ബസിനടിയിൽപെട്ടു. യുവാക്കള്‍ അദ്ഭുതകരമായി രക്ഷപ്പെട്ടു. പാറശ്ശാ ല സ്വദേശി ബാബു (40), അയിലം സ്വദേശി രാജേഷ് (23) എന്നിവരാണ് ബൈക്കില്‍നിന്ന ചാടി രക്ഷപ്പെട്ടത്. നേമം സിഗ്നല്‍പോയൻറിന് സമീപം ബുധനാഴ്ച വൈകീട്ട് ആേറാടെയായിരുന്നു സംഭവം. പാറശ്ശാല ഭാഗത്തേക്ക് പോകുകയായിരുന്ന കെ.എസ്.ആര്‍.ടി.സി ബസിൽ യുവാക്കള്‍ സഞ്ചരിച്ചിരുന്ന പള്‍സര്‍ ബൈക്കിൻെറ ഹാന്‍ഡില്‍ ഉരസി. നിയന്ത്രണംതെറ്റിയ ബൈക്ക് സമീപത്തുണ്ടായിരുന്ന മറ്റൊരു ബസിനടിയിലേക്ക് വീഴുകയായിരുന്നു. യുവാക്കള്‍ ചാടി രക്ഷപ്പെട്ടു. യുവാക്കള്‍ക്ക് തല റോഡിലിടിച്ച് പരിക്കേറ്റു. ഇരുവരെയും മെഡിക്കല്‍കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നേമം പൊലീസ് മേല്‍നടപടികള്‍ സ്വീകരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.