കൊല്ലം: നന്മയുടെ പുണ്യവുമായി വിശ്വാസികള്‍ ചെറിയ പെരുന്നാള്‍ ആഘോഷിച്ചു. ഒരുമാസത്തെ വ്രതാനുഷ്ഠാനത്തിലൂടെയും ഖ ുര്‍ആന്‍ പാരായണത്തിലൂടെയും രാത്രി നമസ്‌കാരത്തിലൂടെയും നേടിയെടുത്ത വിശുദ്ധി കാത്തുസൂക്ഷിച്ചകൊണ്ടാണ് വിശ്വാസി സമൂഹം ചെറിയ പെരുന്നാള്‍ ആഘോഷിച്ചത്. പള്ളികളിലും ഈദ് ഗാഹുകളിലും നടന്ന നമസ്‌കാരത്തിന് ആയിരങ്ങള്‍ പങ്കെടുത്തു. പുതുവസ്ത്രങ്ങള്‍ അണിഞ്ഞും സുഗന്ധദ്രവ്യങ്ങള്‍ പൂശിയും വിശ്വാസികള്‍ തക്ബീര്‍ധ്വനികളുമായി പെരുന്നാള്‍ നമസ്‌കാരത്തിന് ഈദ് ഗാഹുകളിലേക്കും പള്ളികളിലേക്കും എത്തി. നമസ്‌കാരത്തിനുശേഷം പരസ്പരം ഹസ്തദാനം നടത്തിയും ആലിംഗനം ചെയ്തും സ്‌നേഹബന്ധം ഉട്ടിയുറപ്പിച്ച ശേഷമാണ് മടങ്ങിയത്. പരസ്പരം സ്‌നേഹത്തോടെയും സഹിഷ്ണുതയോടെയും കഴിയണമെന്ന് കേരള മുസ്‌ലിം ജമാഅത്ത് ഫെഡറേഷന്‍ സംസ്ഥാന പ്രസിഡൻറ് കടയ്ക്കല്‍ അബ്ദുല്‍ അസീസ് മൗലവി ഈദ് സന്ദേശത്തില്‍ പറഞ്ഞു. കൊല്ലം ജോനകപ്പുറം വലിയപള്ളിയില്‍ നടന്ന ഈദ് പ്രാര്‍ഥനയിൽ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. കൊല്ലം ബീച്ചിൽ കേരള നദ് വത്തുൽ മുജാഹിദീൻ ജില്ല കമ്മിറ്റിയുടെ നേൃത്വത്തിൽ നടന്ന ഈദ്ഗാഹിൽ അബ്ദുൽ റഹ്മാൻ സലഫി നേതൃത്വം നൽകി. ലാൽ ബഹദൂർ സ്റ്റേഡിയത്തിൽ വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന ഈദ്ഗാഹിന് സലഫി മസ്ജിദ് ഇമാം നൂറുൽ ഹഖ് ആമയൂർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.