ആറ്റിങ്ങൽ ക്ഷേത്രകലാപീഠം വിദ്യാർഥികൾക്കായി തുറന്നു

തിരുവനന്തപുരം: തിരുവിതാംകൂർ ദേവസ്വം ബോർഡിൻെറ ആഭിമുഖ്യത്തിൽ ആറ്റിങ്ങൽ കൊട്ടാരത്തിൽ ആരംഭിച്ച കലാപീഠത്തിൻെറ ഉദ്ഘാടനം ദേവസ്വം ബോർഡ് പ്രസിഡൻറ് എ. പത്മകുമാർ നിർവഹിച്ചു. ബി. സത്യൻ എം.എൽ.എ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. പൈതൃകവും സംസ്കാരവും കാത്തുസൂക്ഷിച്ച് ക്ഷേത്രകലകളെ പരിപോഷിപ്പിക്കുന്ന ദേവസ്വം ബോർഡിൻെറ നിലപാട് അഭിനന്ദനാർഹമാണെന്ന് അദ്ദേഹം പറഞ്ഞു. ആറ്റിങ്ങൽ കലാപീഠത്തെയും വൈക്കം കലാപീഠത്തെയും ഏകോപിപ്പിച്ച് ഇവിടങ്ങളിലെ കോഴ്സുകൾ ഏതെങ്കിലും ഒരു സർവകലാശാലയുമായി അഫിലിയേറ്റ് ചെയ്യുന്ന കാര്യം ബോർഡ് ആലോചിക്കുന്നുണ്ടെന്ന് എ. പത്മകുമാർ വ്യക്തമാക്കി. ബോർഡ് അംഗങ്ങളായ കെ.പി. ശങ്കരദാസ്, അഡ്വ. എൻ. വിജയകുമാർ, വർക്കല അസി.ദേവസ്വം കമീഷണർ എസ്.ശ്രീകുമാർ, ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ആർ. സുഭാഷ് തുടങ്ങിയവർ പെങ്കടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.