റമദാൻ സംഗമവും ആദരിക്കലും

കണിയാപുരം: ഹരിത സ്പർശം ഹ്യൂമൻ വെൽഫെയർ സൊസൈറ്റിയും കെ.എം.സി.സി ഷാർജ തിരുവനന്തപുരം ജില്ല കമ്മിറ്റിയുടെയും സഹകരണത്തോടെ മുസ്ലിം ലീഗ് കണിയാപുരം പള്ളിനട ബ്രാഞ്ച് കമ്മിറ്റി റമദാൻ സംഗമം സംഘടിപ്പിച്ചു. ഹരിത സ്പർശം ചെയർമാൻ ഷഹീർ ജി അഹമ്മദ് അധ്യക്ഷത വഹിച്ചു. ലീഗ് ജില്ല പ്രസിഡൻറ് പ്രഫ. തോന്നയ്ക്കൽ ജമാൽ ഉദ്ഘാടനം ചെയ്തു. ഹരിത സ്പർശം ജന. സെക്രട്ടറി ഷഹീർ ഖരീം സ്വാഗതം പറഞ്ഞു. കണിയാപുരം ഹലീം, ചാന്നാങ്കര എം.പി കുഞ്ഞ്, കടവിളാകം കബീർ, എം.എസ്. കമാലുദ്ദീൻ, മൺസൂർ ഗസ്സാലി, നൗഷാദ് ഷാഹുൽ, മുനീർ കൂരവിള, അബ്ദുൽ ഖരീം മാസ്റ്റർ, നവാസ് മാടൻവിള, തൗഫീഖ് ഖരീം, നസീർ വെമ്പായം, അൻസർ പെരുമാതുറ, ഷാരുഖാൻ, ഷഹിനാസ് എന്നിവർ സംസാരിച്ചു. മുതിർന്ന നേതാക്കളെ ചടങ്ങിൽ ആദരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.