പ്രതിഷേധത്തിനിടെ പുനഃസംഘടന: സുശീൽ ഖന്ന ജല അ​േതാറിറ്റി ആസ്ഥാനം സന്ദർശിച്ചു

തിരുവനന്തപുരം: ജീവനക്കാരുടെ പ്രതിഷേധം നിലനിൽക്കുന്നതിനിടെ ജല അതോറിറ്റി പുനഃസംഘടിപ്പിക്കുന്നതിനെക്കുറിച് ച് പഠിക്കാൻ സുശീൽ ഖന്നയെ ചുമതലപ്പെടുത്താൻ തിരക്കിട്ട ആലോചന. ഇതിനിടെ സുശീൽ ഖന്ന ജല അതോറിറ്റി ആസ്ഥാനെത്തത്തി അധികൃതരുമായി കൂടിക്കാഴ്ച നടത്തി. പ്രതിഷേധം മുന്നിൽകണ്ട് രഹസ്യമായായിരുന്നു സന്ദർശനം. ഏറെ പ്രതീക്ഷയുണ്ടായിരുന്നെങ്കിലും കെ.എസ്.ആർ.ടി.സിയിൽ പുനഃസംഘടന റിപ്പോർട്ട് നടപ്പാക്കൽ പ്രതീക്ഷിച്ച ഫലമുണ്ടാക്കിയില്ലെന്ന ആക്ഷേപങ്ങൾക്കിടെയാണ് വീണ്ടുമൊരു ചുമതല നൽകൽ. ബംഗളൂരു െഎ.െഎ.ടിയുടെ നേതൃത്വത്തിൽ ഒരുവർഷം നീണ്ട പഠനത്തിനൊടുവിൽ സമർപ്പിച്ച രണ്ട് റിപ്പോർട്ടുകൾ എട്ടുവർഷമായി നടപടിയില്ലാതെ പൊടിപിടിച്ചിരിക്കുേമ്പാഴാണ് ജല അതോറിറ്റിയിൽ വീണ്ടും പഠനം. ബംഗളൂരു െഎ.െഎ.ടിയുടെ പഠനം സമഗ്രമാണെന്നും ആവശ്യമെങ്കിൽ റിപ്പോർട്ടിലെ ശിപാർശകൾ നടപ്പാക്കണമെന്നുമാണ് സംഘടനകളുടെ ആവശ്യം. 'ജല അതോറിറ്റിയിൽ പുനഃസംഘടന സംബന്ധിച്ച്' എന്ന അവ്യക്ത പരാമർശം മാത്രമാണ് ബോർഡ് പരിഗണിച്ച അജണ്ടയിലുണ്ടായിരുന്നത്. തുടർന്ന് പുനഃസംഘടനയെക്കുറിച്ച് പഠനം നടത്തുന്നതിന് താൽപര്യമുണ്ടോ എന്നാരാഞ്ഞ് സുശീൽ ഖന്നക്ക് കത്തയക്കുകയും അദ്ദേഹം താൽപര്യമറിയിക്കുകയും ചെയ്തെന്നാണ് അറിയുന്നത്. കെ.എസ്.ആർ.ടി.സിയിലെ ദുരനുഭവങ്ങൾ മുന്നിലുള്ളതിനാൽ അതോറിറ്റിയിലെ ഭരണാനുകൂല സംഘടനയടക്കം ശക്തമായ വിയോജിപ്പുമായി രംഗത്തെത്തിയിട്ടുണ്ട്. ജല അതോറിറ്റി പ്രതിവര്‍ഷം 300 കോടി രൂപ നഷ്ടത്തിലാണ് പ്രവർത്തിക്കുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.