സുശീൽ ഖന്നയെ നിയോഗിക്കാനുള്ള നീക്കം പ്രതിഷേധാർഹം -എ.​െഎ.ടി.യു.സി

തിരുവനന്തപുരം: കെ.എസ്.ആർ.ടി.സിയെ കുഴപ്പത്തിലാക്കിയ സുശീൽ ഖന്നയെ ജലഅതോറിറ്റി പുനഃസംഘടനക്ക് നിയോഗിച്ചതിൽ ഒാൾ ക േരള വാട്ടർ അതോറിറ്റി എംപ്ലോയീസ് യൂനിയൻ (എ.ഐ.ടി.യു.സി) സംസ്ഥാന വർക്കിങ് പ്രസിഡൻറ് എം.എം. ജോർജും ജനറൽ സെക്രട്ടറി കെ.എം. അനീഷ് പ്രദീപും പ്രതിഷേധിച്ചു. ജീവനക്കാരെ വിശ്വസത്തിലെടുക്കാതെയും അതോറിറ്റിയുമായി ബന്ധപ്പെട്ട എല്ലാവരെയും അവ്യക്തതയിലാക്കിയും നടത്തിയ നീക്കങ്ങൾ ദുരൂഹമാണ്. സുശീൽ ഖന്നയുടെ ടേംസ് ഓഫ് റഫറൻസ് വ്യക്തമാക്കണം. കുടിവെള്ളവിതരണം സേവനമേഖല എന്നതിന് പകരം ലാഭേച്ഛയോടെ സ്വകാര്യമുതലാളിമാർക്ക് കടന്നുകയറാനുള്ള രംഗമാക്കുന്നതിന് ദീർഘകാലമായി നടന്നുവരുന്ന ശ്രമങ്ങളുടെ ഭാഗമാണിതെന്ന് സംശയിക്കേണ്ടിയിരിക്കുന്നെന്ന് അവർ കുറ്റപ്പെടുത്തി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.