തിരുവനന്തപുരം: ഭക്ഷ്യസുരക്ഷ നിയമം വെള്ളം ചേർത്ത് നടപ്പാക്കിയതിൻെറ ഫലമായി നിരപരാധികളായ ജീവനക്കാർ ക്രൂശിക്കപ ്പെടുന്നുവെന്ന് സപ്ലൈകോ എംപ്ലോയീസ് കോൺഗ്രസ്. ഒന്നും രണ്ടും ഗോഡൗണുകളിലെ ചുമതല ഒരു ഉദ്യോഗസ്ഥന് നൽകി ഭക്ഷ്യസുരക്ഷ നിയമം വഴിപാടായി നടപ്പാക്കിയതിൻെറ പേരിൽ തിരുവനന്തപുരം, ഒറ്റപ്പാലം, കോഴിക്കോട് തുടങ്ങിയ സ്ഥലങ്ങളിൽ ജീവനക്കാർ കോടിക്കണക്കിന് രൂപയുടെ ബാധ്യത ഉള്ളവരും അഴിമതിക്കാരുമായി ചിത്രീകരിക്കപ്പെടുകയും ചെയ്യുന്നു. സ്ത്രീസുരക്ഷ ഉറപ്പാക്കാൻ വിൽപന കേന്ദ്രങ്ങളിലെല്ലാം പ്രാഥമിക ആവശ്യങ്ങൾ നിർവഹിക്കാൻ സൗകര്യമൊരുക്കാതെ സ്വച്ഛ്ഭാരത് സംവിധാനത്തിന് എതിരായി മാനേജ്മൻെറ് പ്രവർത്തിക്കുന്നു. ഈ സാഹചര്യത്തിൽ ശക്തമായ സമരപരിപാടികൾ ആവിഷ്കരിക്കാൻ സപ്ലൈകോ എംപ്ലോയീസ് കോൺഗ്രസ് തീരുമാനിച്ചു. യോഗത്തിൽ പ്രസിഡൻറ് എം. ശശിധരൻ നായർ അധ്യക്ഷനായിരുന്നു. ജനറൽ സെക്രട്ടറി ആക്കുളം മോഹനൻ, നെയ്യാറ്റിൻകര സുരേഷ്കുമാർ, അനിൽകുമാർ, അജു, ലേഖ, മോഹൻകുമാർ, ജിജോ, മിജേഷ് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.