വീട് കുത്തിത്തുറന്ന് 36 ലക്ഷത്തി​െൻറ ആഭരണങ്ങളും വസ്തുക്കളും കവർന്നു

വീട് കുത്തിത്തുറന്ന് 36 ലക്ഷത്തിൻെറ ആഭരണങ്ങളും വസ്തുക്കളും കവർന്നു തിരുവനന്തപുരം: അവധിക്കാലത്ത് വീട്ടുകാർ യാ ത്രപോയ സമയം തലസ്ഥാനനഗരിയിൽ വീട് കുത്തിത്തുറന്ന് വൻ കവർച്ച. പണവും സ്വർണാഭരണങ്ങളും വീട്ടുപകരണങ്ങളും ഉൾപ്പെടെ 36 ലക്ഷത്തിലധികം രൂപയുടെ വസ്തുവകകൾ നഷ്ടപ്പെട്ടതായി പരാതി. മണക്കാട് കൊഞ്ചിറവിള ടി.സി 49/490 ൽ അഭിഭാഷകയായ കവിതയുടെ വീട്ടിലാണ് മോഷണം നടന്നത്. തിങ്കളാഴ്ച രാവിലെ മടങ്ങിയെത്തിയ വീട്ടുകാർ ഫോർട്ട് പൊലീസ് സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു. ഇരുനിലവീടിൻെറ മുൻവശത്തെ വാതിൽ കുത്തിത്തുറന്നാണ് മോഷ്ടാവ് വീട്ടിനുള്ളിൽ കടന്നത്. രണ്ടാംനിലയിലെ ബെഡ് റൂമിലെ അലമാരയിൽ സൂക്ഷിച്ചിരുന്ന 16 ലക്ഷം രൂപ വില വരുന്ന 70 പവൻ സ്വർണാഭരണങ്ങൾ, 20 ലക്ഷം രൂപ വില വരുന്ന ഡയമണ്ട്, 25000 രൂപ എന്നിവയാണ് നഷ്ടമായത്. ഫോറൻസിക് വിദഗ്ധർ സ്ഥലത്ത് പരിശോധന നടത്തി. എന്ത് വസ്തു ഉപയോഗിച്ചാണ് വാതിൽ കുത്തിപ്പൊളിച്ചതെന്ന കാര്യത്തിൽ വ്യക്തതയില്ല. േമയ് 31നും ഇൗമാസം മൂന്നിനും ഇടക്കുള്ള ദിവസങ്ങളിലൊന്നിലാണ് മോഷണം നടന്നതെന്നാണ്പ്രാഥമിക നിഗമനം. പുലർച്ച 4.30നും 9.30നും ഇടയിൽ മോഷണം നടന്നതായാണ് പൊലീസ് സംശയിക്കുന്നത്. ഇൗ ദിവസങ്ങളിൽ വീട്ടിൽ ആരും ഉണ്ടായിരുന്നില്ല. ഇത് അറിയാമായിരുന്ന ആരുടെയെങ്കിലും സഹായം മോഷ്ടാക്കൾക്ക് ലഭിച്ചിട്ടുണ്ടോയെന്ന കാര്യവും പരിശോധിക്കുന്നുണ്ട്. കൃത്യമായി ആസൂത്രണം ചെയ്ത് നടത്തിയ മോഷണമായതിനാൽ തമിഴ്നാട്ടിൽ നിന്നുള്ള തിരുട്ട് സംഘങ്ങളിലേക്കും അന്വേഷണം വ്യാപിപ്പിക്കാൻ പൊലീസ് ഉദ്ദേശിക്കുന്നുണ്ട്. അടുത്തിടെ ജയിൽ മോചിതരായ മോഷ്ടാക്കളിലേക്കും അന്വേഷണം നീങ്ങും. ഫോർട്ട് എസ്.ഐ ദിനേഷ് കുമാറിൻെറ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണം നടത്തുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.