കെ.എഫ്.സിക്ക് ഇപ്പോൾ മനുഷ്യസ്നേഹത്തി​െൻറ മുഖം -മുഖ്യമന്ത്രി

കെ.എഫ്.സിക്ക് ഇപ്പോൾ മനുഷ്യസ്നേഹത്തിൻെറ മുഖം -മുഖ്യമന്ത്രി തിരുവനന്തപുരം: കെ.എഫ്.സിക്ക് ഇപ്പോൾ മനുഷ്യസ്നേഹത്തിൻെറ മുഖമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. 'കെ.എഫ്.സി കോൺക്ലേവ് -2019' ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പലിശയിൽ കുറവ് വരുത്തിയത് ഇടപാടുകാർക്ക് സഹായകമായി. ഇടപാടുകാരുമായുള്ള നല്ലബന്ധം വളർത്തിയെടുക്കാനും കഴിഞ്ഞു. ചടങ്ങിൽ ഈ വർഷത്തെ ബാലൻസ് ഷീറ്റ് മുഖ്യമന്ത്രി പ്രകാശനം ചെയ്തു. മന്ത്രി ടി.എം. തോമസ് ഐസക് അധ്യക്ഷത വഹിച്ചു. കേരളത്തിൻെറ സമ്പദ്ഘടനയിൽ വളരെ വലിയമാറ്റം സംഭവിച്ചു കൊണ്ടിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. സംസ്ഥാനത്ത് ചെറുകിട വ്യവസായത്തിന് വേഗത്തിൽ വളരാൻ കഴിയും. ആധുനിക വ്യവസായത്തിലാണ് കേരളത്തിൻെറ ഭാവി. കെ.എഫ്.സി വരുമാനമുണ്ടാക്കാനുള്ള സ്ഥാപനമല്ല. അതുപോലെ നഷ്ടവും ഉണ്ടാകാൻ പാടില്ലെന്നും മന്ത്രി പറഞ്ഞു. അഡീഷനൽ ചീഫ് സെക്രട്ടറി സഞ്ജിവ് കൗശിക്, മനോജ് ജോഷി, ആനത്തലവട്ടം ആനന്ദൻ, പ്രേംനാഥ് രവീന്ദ്രനാഥ് എന്നിവർ സംസാരിച്ചു. മികച്ച സംരംഭകർക്കുള്ള അവാർഡുകളും മുഖ്യമന്ത്രി വിതരണംചെയ്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.