ബാക്​ ടു സ്​കൂൾ പദ്ധതി ആരംഭിച്ചു

തിരുവനന്തപുരം: സ്നേഹസാന്ത്വനം ചാരിറ്റബിൾ സൊസൈറ്റിയുടെ ബാക് ടു സ്കൂൾ പദ്ധതി ആരംഭിച്ചു. മന്ത്രി കെ.കെ. ശൈലജ ഉദ്ഘാടനം നിർവഹിച്ചു. 101 വിദ്യാർഥികൾക്ക് പഠനോപകരണ കിറ്റ് നൽകി. എം. റസീഫിൻെറ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ പ്രവർത്തകൻ അരവിന്ദിനെയും ഖത്തർ കേന്ദ്രമാക്കി കേരളത്തിൽ ചാരിറ്റി പ്രവർത്തനങ്ങൾ നടത്തുന്ന കെ.എം.എസ് ഹമീദിനെയും എസ്.എസ്.എൽ.സി പരീക്ഷയിൽ ഉന്നതവിജയം നേടിയ വിദ്യാർഥികളെയും ആദരിച്ചു. തുടർന്ന് നടന്ന ഇഫ്താർ വിരുന്നിൽ സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖർ പെങ്കടുത്തു. ഹനീഫ കരുനാഗപ്പള്ളി സ്വാഗതവും ബിജുരമേശ് മുഖ്യപ്രഭാഷണവും നടത്തി. ഡെപ്യൂട്ടി എക്സൈസ് കമീഷണർ എസ്. മുഹമ്മദ് ഉബൈദ്, കവി കാര്യവട്ടം ശ്രീകണ്ഠൻ നായർ, റസൽ സമർമതി, റഷീദ് സുഫ്ഫ എന്നിവർ സംസാരിച്ചു. ഷജീർ ഷാ നന്ദി പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.