ഹരിത കേരളം മിഷ​െൻറ വിജയം ജനപങ്കാളിത്തം -മന്ത്രി എ.സി. മൊയ്തീൻ

ഹരിത കേരളം മിഷൻെറ വിജയം ജനപങ്കാളിത്തം -മന്ത്രി എ.സി. മൊയ്തീൻ തിരുവനന്തപുരം: ജനങ്ങളെ കൂടെച്ചേർത്ത് മുന്നോട്ടുകൊ ണ്ടുപോകാനായതാണ് 'ഹരിത കേരളം' മിഷൻ പ്രവർത്തനങ്ങളുടെ വിജയമെന്ന് മന്ത്രി എ.സി. മൊയ്തീൻ. ഹരിതകേരളം മിഷൻ സംസ്ഥാനത്ത് നടത്തിയ പുഴ പുനരുജ്ജീവന-ജലസംരക്ഷണ പ്രവർത്തനങ്ങളെ ആധാരമാക്കി ദേശീയതലത്തിൽ സംഘടിപ്പിക്കുന്ന 'ജലസംഗമ' ത്തിൻെറ ഭാഗമായുള്ള പ്രദർശന സ്റ്റാളുകളുടെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. എല്ലാ വകുപ്പുകളുടെയും ഏകോപനത്തോടെ ജനങ്ങൾ ഏറ്റെടുക്കുന്ന വിധമാണ് മിഷൻെറ പ്രവർത്തനം. കേരള മാതൃകയെന്ന രീതിയിൽ ഇത് ജനകീയമായി നടപ്പാക്കാനായതിനാലാണ് പുതിയ അവബോധം സമൂഹത്തിൽ സൃഷ്ടിക്കാനായതെന്നും അദ്ദേഹം പറഞ്ഞു. ഹരിത കേരളം മിഷൻ എക്സിക്യൂട്ടിവ് വൈസ് ചെയർപേഴ്സൺ ഡോ. ടി.എൻ. സീമ അധ്യക്ഷത വഹിച്ചു. നവകേരളം കർമപദ്ധതി കോഓഡിനേറ്റർ ചെറിയാൻ ഫിലിപ് സംസാരിച്ചു. ചടങ്ങിന് ജലസേചന വകുപ്പ് ഡെപ്യൂട്ടി ചീഫ് എൻജിനീയർ കെ.എസ്. ശോഭ സ്വാഗതവും ഹരിത കേരളം മിഷൻ കൺസൾട്ടൻറ് എസ്.യു. സഞ്ജീവ് നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.