നെയ്യാറ്റിന്‍കര: മലയാളത്തിലെ മികച്ച വൈജ്ഞാനിക സാഹിത്യകൃതിക്ക് പൂഴിക്കുന്ന് രവീന്ദ്രന്‍ സ്മാരക പഠന ഗവേഷണ കേന ്ദ്രം നല്‍കുന്ന ദ്യുതി അക്ഷര പുരസ്‌കാരം ഡോ. ജോയി ബാലന്‍ വ്ലാത്താങ്കരക്ക് പ്രമുഖ സാഹിത്യകാരന്‍ ഡോ. എസ്.വി. വേണുഗോപന്‍നായര്‍ സമ്മാനിച്ചു. പൂഴിക്കുന്ന് ഗ്രാമസേവിനി ഗ്രന്ഥശാലയില്‍ ചേര്‍ന്ന പൂഴിക്കുന്ന് രവീന്ദ്രന്‍ അനുസ്മരണ യോഗം സി.പി.ഐ സംസ്ഥാന അസി. സെക്രട്ടറി അഡ്വ. കെ. പ്രകാശ്ബാബു ഉദ്ഘാടനം ചെയ്തു. ചരിത്ര ഗവേഷകന്‍ സി.വി. സുരേഷ് അധ്യക്ഷത വഹിച്ചു. അഡ്വ. ജെ. വേണുഗോപാലന്‍നായര്‍, പി.കെ രാജ്‌മോഹന്‍, സതീഷ് കിടാരക്കുഴി, സി. പ്രേംകുമാര്‍, എസ്. രാജഗോപാല്‍, ആര്‍.വി. അജയഘോഷ്, ഡോ. ജോയി ബാലന്‍ എന്നിവര്‍ സംസാരിച്ചു. ചിന്ത പബ്ലിഷേഴ്‌സ് പ്രസിദ്ധീകരിച്ച കേരള സംസ്ഥാന രൂപവത്കരണം അതിര്‍ത്തി തര്‍ക്കവും ഭാഷാസമരവും 1945-1956 എന്ന പുസ്തകത്തിനാണ് ജോയി ബാലന്‍ പുരസ്‌കാരത്തിനര്‍ഹനായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.