പുതിയ നേതൃത്വം വരണമെന്ന്​ യൂത്ത്​ കോൺഗ്രസ്​

തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് സംസ്ഥാന കമ്മിറ്റിക്ക് പുതിയ നേതൃത്വം വരണമെന്ന് ആവശ്യം. യൂത്ത് കോൺഗ്രസ് സംസ് ഥാന കമ്മിറ്റിയിലാണ് ആവശ്യം. അംഗത്വ വിതരണം പൂർത്തിയാക്കി സംഘടന തെരഞ്ഞെടുപ്പിലേക്ക് നീങ്ങവെയാണ് ലോക്സഭ െതരെഞ്ഞടുപ്പിനായി നടപടികൾ നിർത്തിവെച്ചത്. മെംബർഷിപ് അടിസ്ഥാനത്തിലോ സമവായത്തിലോ പുതിയ നേതൃത്വം വരണമെന്ന് സംസ്ഥാന കമ്മിറ്റി നിർദേശിച്ചു. സംസ്ഥാന പ്രസിഡൻറ് ഡീൻ കുര്യാക്കോസ്, വൈസ് പ്രസിഡൻറ് സി.ആർ. മഹേഷ് തുടങ്ങിയ നിരവധി ഭാരവാഹികൾ പ്രായപരിധി പിന്നിട്ടവരാണ്. ഇവർ നേരത്തേ രാജിസന്നദ്ധത അറിയിക്കുകയും ചെയ്തിരുന്നു. ലോക്സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട സംസ്ഥാന പ്രസിഡൻറ് ഡീൻ കുര്യാക്കോസിന് യോഗം സ്വീകരണം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.