തിരുവനന്തപുരം: കണ്ണമ്മൂല വിഷ്‌ണു കൊലക്കേസിൻെറ അന്വേഷണ ഉദ്യോഗസ്ഥനായ ശംഖുംമുഖം അസി. കമീഷണർ ഷാനി ഖാനെ കോടതിയിൽ ന േരിട്ട് ഹാജരാകാൻ നിർദേശം. പ്രിൻസിപ്പൽ സെഷൻസ് കോടതി ജഡ്‌ജി കെ. ബാബുവിേൻറതാണ് ഉത്തരവ്. കേസിൻെറ വിചാരണ ജനുവരിയിൽ ആരംഭിക്കാൻ നിശ്ചയിച്ചിരിക്കുമ്പോളായിരുന്നു കേസിൽ പുനരന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് അന്വേഷണ ഉദ്യോഗസ്ഥൻ അപേക്ഷ നൽകിയത്. എന്നാൽ, കോടതിയിൽ അപേക്ഷ നൽകി അഞ്ചുമാസം കഴിഞ്ഞിട്ടും അന്വേഷണം എന്തായെന്ന് അറിയിക്കാതെ നിരുത്തരവാദപരമായി പെരുമാറിയതാണ് കോടതിയെ ചൊടിപ്പിച്ചത്. പറട്ട അരുൺ എന്ന അരുൺ, ലല്ലു, പൂച്ച രാജേഷ് എന്ന രാജേഷ്, സഞ്ചു എന്ന സനൽ കുമാർ, ബോൾജി രഞ്ജിത്ത് എന്ന ശ്രീനാഥ്, വിഷ്‌ണു എന്ന വിജീഷ്, ഷെട്ടി മനു എന്ന മനു, ആഷിർ എന്ന സുരേഷ്, ഡിനി ബാബു, ജയൻ, അജീഷ്, എൽ.ടി.ടി.ഇ ഉണ്ണി എന്ന ഉണ്ണികൃഷ്ണൻ നായർ, ദിലീപ് എന്നിവരാണ് കേസിലെ പ്രതികൾ. 2016 ഒക്ടോബർ ഏഴിനാണ് കൊലപാതകം നടക്കുന്നത്. കേസിലെ ഒമ്പതാം പ്രതിയായ ഡിനി ബാബുവിൻെറ സഹോദരനായ സുനിൽ ബാബുവിനെ കൊലപ്പെടുത്തിയ കേസിലെ പ്രതികളോട് കൊല്ലപ്പെട്ട വിഷ്ണുവിൻെറ അച്ഛൻ അനിൽകുമാറും കുടുംബവും അടുപ്പം പുലർത്തിയിരുന്നു. ഇതിൻെറ വൈരാഗ്യത്താലാണ് ഡിനി ബാബുവും സംഘവും വിഷ്ണുവിനെ ആക്രമിക്കുന്നതും കൊലപാതകത്തിൽ കലാശിക്കുന്നതും എന്നാണ് പ്രോസിക്യൂഷൻ കേസ്. പേട്ട പൊലീസ് കേസന്വേഷണം പൂർത്തിയാക്കി 2018 ജനുവരി 31ന് കുറ്റപത്രം കോടതിയിൽ സമർപ്പിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.