റമദാൻ പ്രഭാഷണവും ബുർദ മജ്​ലിസും

തിരുവനന്തപുരം: എസ്.കെ.എസ്.എസ്.എഫ് ബീമാപള്ളി ജവഹർ യൂനിറ്റ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഹക്കീം നഗർ ജങ്ഷനിൽ റമദാ ൻ പ്രഭാഷണവും ബുർദ മജ്ലിസും സംഘടിപ്പിച്ചു. ബീമാപള്ളി അസിസ്റ്റൻറ് ഇമാം മാഹീൻ ഫൈസി ഉദ്ഘാടനം ചെയ്തു. പ്രസിഡൻറ് മുനീർ മഹ്ളരി പ്രാർഥന നടത്തി. ഷാനവാസ് മുസ്ലിയാർ, അബ്ദുൽ അസീസ് മുസ്ലിയാർ, എം.കെ. അഷറഫ് മുസ്ലിയാർ, റസൂൽ ഷാ മുസ്ലിയാർ, എം. ഇഖ്ബാൽ, അബ്ദുൽറഹ്മാൻ മുസ്ലിയാർ, അഹമദ് ഖനി മുസ്ലിയാർ, മുജീബ് റഹ്മാൻ മുസ്ലിയാർ, എ.ആർ. അമീർഖാൻ എന്നിവർ സംസാരിച്ചു. കേന്ദ്രത്തിൽ ഫിഷറീസിന് പ്രത്യേക മന്ത്രാലയം രൂപവത്കരിക്കണം തിരുവനന്തപുരം: മത്സ്യത്തൊഴിലാളി സമൂഹത്തിൻെറ സമഗ്രമായ വികസനവും അവരുടെ ക്ഷേമ ആശ്വാസപദ്ധതികളും നടപ്പാക്കാൻ കേന്ദ്രമന്ത്രിസഭയിൽ ഫിഷറീസിന് പ്രത്യേക മന്ത്രാലയം പ്രഖ്യാപിക്കണമെന്ന് കേരള സ്വതന്ത്ര മത്സ്യത്തൊഴിലാളി ഫെഡറേഷൻ പ്രവർത്തകയോഗം ആവശ്യപ്പെട്ടു. സംസ്ഥാന സർക്കാറും ഈ ആവശ്യം പ്രധാനമന്ത്രിയെ ധരിപ്പിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. നാഷനൽ ഫിഷ് വർക്കേഴ്സ് ഫോറം ജനറൽ സെക്രട്ടറി ടി. പീറ്റർ, കേരള സ്വതന്ത്ര മത്സ്യത്തൊഴിലാളി ഫെഡറേഷൻ സംസ്ഥാന പ്രസിഡൻറ് ജാക്സൺ പൊള്ളയിൽ, ജനറൽ സെക്രട്ടറി വി.ഡി. മജിഡ്രൽ, ആേൻറാ ഏലിയാസ്, എസ്. സ്റ്റീഫൻ, ടി.വി. ഷിജി, ആൻറണി കുരിശിങ്കൽ, അബ്ദുൽ റാസിക്, ബഷീർ സദ്ദാംബീച്ച്, വലേരിയൻ ഐസക്, എലിസബത്ത് ആൻറണി, ജാനറ്റ് ക്ലീറ്റസ്, പി.വി. വിൽസൺ, രാജു ആശ്രയം, എ. ആൻഡ്രൂസ് എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.