രോഗികൾക്ക് സാന്ത്വനമേകാൻ കുട്ടി പൊലീസുമെത്തി

കോവളം: കിടപ്പിലായ രോഗികൾക്ക് സാന്ത്വനമേകാൻ കുട്ടി പൊലീസെത്തി. വാഴമുട്ടം സ്കൂളിലെ സ്റ്റുഡൻസ് പാലിയേറ്റിവിലെ സന്നദ്ധഭടന്മാരാണ് പാലിയം ഇന്ത്യയുടെയും സുകൃതം പാലിയേറ്റിവിൻെറയും മെഡിക്കൽ സംഘത്തിൻെറയും സഹായത്തോെട വിഴിഞ്ഞം ആശുപത്രിയിൽ രജിസ്റ്റർ ചെയ്തിട്ടുള്ള കിടപ്പിലായ രോഗികളുടെ വീടുകളിലെത്തി സാന്ത്വനമേകിയത്. ഡോ. രാജഗോപാലിൻെറ നേതൃത്വത്തിൽ പരിശീലനം ലഭിച്ച തെരഞ്ഞെടുത്ത സ്റ്റുഡൻറ് പൊലീസ് കാഡറ്റിലെ പാലിയേറ്റിവ് കെയർ വളൻറിയർമാരായിരുന്നു സംഘത്തിൽ. കോവളം കെ.എസ് റോഡിന് സമീപം താമസിക്കുന്ന വിജയമ്മക്കുവേണ്ട പരിചരണം നൽകി പദ്ധതിക്ക് തുടക്കം കുറിച്ചു. ആഴ്ചയിൽ ഒരുദിവസം കുട്ടി പൊലീസിലെ വളൻറിയർമാർ രോഗികളുടെ വീടുകളിലെത്തി സേവനം നൽകും. പാലിയേറ്റിവ് പരിചരണ രംഗത്ത് സ്റ്റുഡൻസ് പൊലീസിലെ സന്നദ്ധ സേവകരെ ഉപയോഗിച്ചുള്ള സേവനം നടത്തുന്ന കേരളത്തിലെ ആദ്യ കുട്ടി പൊലീസ് സംഘമാണ് വാഴമുട്ടം ഗവ. ഹൈസ്കൂളിലെ സ്റ്റുഡൻറ് പൊലീസ് കാഡറ്റുകൾ. സുകൃതം പാലിയേറ്റിവ് പ്രസിഡൻറ് മുട്ടയ്ക്കാട് ശ്രീകുമാർ, സ്റ്റുഡൻറ് പൊലീൻെറ ചുമതല വഹിക്കുന്ന ജയശ്രീ, സീനിയർ സിവിൽ പൊലീസ് ഓഫിസർ, ബിജു എന്നിവരും സംഘത്തോടൊപ്പമുണ്ടായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.