ഫ്രാറ്റി​െൻറ നേതൃത്വത്തിൽ ധർണ നടത്തി

ഫ്രാറ്റിൻെറ നേതൃത്വത്തിൽ ധർണ നടത്തി തിരുവനന്തപുരം: വിതുര താലൂക്ക് ആശുപത്രിയുടെ ശോച്യാവസ്ഥയിൽ പ്രതിഷേധിച്ച് ഫ്രാറ്റ് വിതുര മേഖലയുടെ നേതൃത്വത്തിൽ മാർച്ചും ധർണയും നടത്തി. ഇന്ത്യൻ ബാങ്ക് ജങ്ഷനിൽനിന്ന് ആരംഭിച്ച മാർച്ച് ആശുപത്രി പടിക്കൽ സമാപിച്ചു. ധർണ ഫ്രാറ്റ് ജില്ല പ്രസിഡൻറ് പുഞ്ചക്കരി രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു. മേഖല പ്രസിഡൻറ് ജി. ബാലചന്ദ്രൻ നായർ അധ്യക്ഷത വഹിച്ചു. മേഖല സെക്രട്ടറി തെന്നൂർ ഷിഹാബ്, വൈസ് പ്രസിഡൻറ് കെ. രഘു, കെ. സുലോചനൻ നായർ, പി. ബാലകൃഷ്ണൻ നായർ, എ.ഇ. ഈപ്പൻ, കല്ലാർ ശ്രീകണ്ഠൻ നായർ, എം. ഷിഹാബ്ദീൻ, പി. ശശിധരൻ നായർ, മേമല വിജയൻ, മണലയം ലോറൻസ്, മലയടി രഞ്ജിത് എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.