ആറ്റിങ്ങല്‍: അടച്ചുപൂട്ടല്‍ ഭീഷണി നേരിടുന്ന മംഗലപുരം കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന അർബുദ നിരീക്ഷണകേന്ദ്ര ം നിലനിര്‍ത്തുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് സമരസമിതി നേതാക്കള്‍ മന്ത്രി കെ.കെ. ശൈലജക്ക് നിവേദനം നല്‍കി. 24 വര്‍ഷമായി ആര്‍.സി.സിക്ക് കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനം സമീപപ്രദേശത്തെ പതിനേഴോളം പഞ്ചായത്തിലെ ജനങ്ങള്‍ക്ക് ഉപകാരപ്രദമാണ്. പ്രസ്തുത സ്ഥാപനം വഴി എഴുന്നൂറോളം അർബുദരോഗികളെ പ്രാരംഭത്തില്‍ തന്നെ കണ്ടെത്തി രക്ഷപ്പെടുത്തുവാന്‍ സാധിച്ചിരുന്നെന്നും നിവേദനത്തിൽ പറയുന്നു. നിലവില്‍ ജൂണ്‍ 30ന് പിരിഞ്ഞുപോകണമെന്ന് ജീവനക്കാര്‍ക്ക് നോട്ടീസ് നല്‍കിയിരിക്കുകയാണ്. സമരപരിപാടികളുമായി മുന്നോട്ടു പോകുമെന്ന് സമരസമിതി നേതാവ് എസ്. കൃഷ്ണകുമാര്‍ പറഞ്ഞു. നേതാക്കളായ അഴൂര്‍ വിജയന്‍, കെ. ഓമന, ജി. സുരേന്ദ്രന്‍ തുടങ്ങിയവരടങ്ങുന്ന സംഘമാണ് നിവേദനം നൽകിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.