സച്ചിദാനന്ദൻ തീവ്രമായ പ്രതിരോധത്തിെൻറ കവി -സ്പീക്കർ

സച്ചിദാനന്ദൻ തീവ്രമായ പ്രതിരോധത്തിൻെറ കവി -സ്പീക്കർ തിരുവനന്തപുരം: തീവ്രമായ പ്രതിരോധത്തിൻെറ കവിയാണ് സച്ചിദാ നന്ദനെന്ന് സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ. വൈലോപ്പിള്ളി സംസ്കൃതി ഭവനിൽ പി. കുഞ്ഞിരാമൻ നായർ ഫൗണ്ടേഷൻെറ കളിയച്ഛൻ പുരസ്കാരം വിതരണം ചെയ്യുകയായിരുന്നു അദ്ദേഹം. വിപ്ലവകാരികൾ വേട്ടയാടപ്പെട്ട അടിയന്തരാവസ്ഥ കാലത്താണ് സച്ചിദാനന്ദൻ നാവുമരം എഴുതിയത്. സത്യം പറയുന്ന എല്ലാ നാവുകളും അരിഞ്ഞുവീഴ്ത്തിയ കാലമാണത്. എന്നാൽ, സത്യത്തെ എത്ര ആഴത്തിൽ കുഴിച്ചുമൂടിയാലും അത് പുറത്തുവരുമെന്ന സന്ദേശമാണ് സച്ചിദാനന്ദൻ നൽകിയത്. ലോകകവിതയിലേക്ക് മലയാളികളെ കൂട്ടിക്കൊണ്ടുപോയതും സച്ചിദാനന്ദനാണെന്ന് അദ്ദേഹം പറഞ്ഞു. എഴുത്തുകാർ സൗവർണ പ്രതിപക്ഷമാണെന്ന് സച്ചിദാനന്ദൻ പറഞ്ഞു. മനുഷ്യവർഗത്തിൻെറ മനഃസാക്ഷിയാണ് കവിത. മലയാളത്തിൻെറ സൗഭാഗ്യമായിരുന്നു പി. കുഞ്ഞിരാമൻ നായരെന്നും അദ്ദേഹം പറഞ്ഞു. കുഞ്ഞിരാമൻ നായരെക്കുറിച്ചുള്ള കവിതയും സച്ചിദാനന്ദൻ ചൊല്ലി. സാഹിത്യനിരൂപകൻ വി. രാജകൃഷ്ണൻ, കാനായി കുഞ്ഞിരാമൻ, ഗുരുരത്നം ജ്ഞാനതപസി, കാർത്തികേയൻ നായർ, എം.ആർ. ജയഗീത എന്നിവർ സംസാരിച്ചു. നിള കഥാ പുരസ്കാരം ഹർഷാദ് ബത്തേരിയും താമരത്തോണി കവിത പുരസ്കാരം ബിജു കാഞ്ഞങ്ങാടും തേജസ്വിനി ജീവചരിത്ര പുരസ്കാരം അജിത് വെണ്ണിയൂരും സമസ്തകേരളം നോവൽ പുരസ്കാരം കെ.വി. മോഹൻകുമാറും ഏറ്റുവാങ്ങി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.