തിരുവനന്തപുരം: വിദേശത്തേക്ക് വിസ ശരിയാക്കിനൽകാമെന്ന് പറഞ്ഞ് പണം തട്ടിയ ട്രാവൽസ് ഉടമ അറസ്റ്റിൽ. വഞ്ചിയൂർ ഷൈൻ ട ്രാവൽസ് ഉടമ ഒാൾസെയിൻസ് കോളജിന് സമീപം സൗമ്യഭവനിൽ ടി.സി 32/771ൽ അനിൽ എന്ന മോഹൻ (38) ആണ് വഞ്ചിയൂർ പൊലീസിൻെറ പിടിയിലായത്. പതിനഞ്ചോളം പേരാണ് പരാതിയുമായി പൊലീസിനെ സമീപിച്ചിട്ടുള്ളത്. പത്രപരസ്യം നൽകിയാണ് ഉദ്യോഗാർഥികളിൽനിന്ന് ആദ്യ ഗഡു പണവും സർട്ടിഫിക്കറ്റുകളും വാങ്ങിയത്. തുടർന്ന് സ്ഥാപനം കൃത്യമായി തുറക്കാതാവുകയും ഇയാളെ ഫോണിൽ കിട്ടാതാവുകയും ചെയ്തു. കഴിഞ്ഞ കുറേദിവസമായി ഇയാൾ ഒളിവിലായിരുന്നെന്ന് പൊലീസ് പറയുന്നു. 10,000 മുതൽ 60,000 വരെയാണ് പലരിൽനിന്നായി ഇയാൾ വാങ്ങിയിട്ടുള്ളത്. അറസ്റ്റിലായ മോഹൻ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.