കാട്ടാക്കടയിലെ രണ്ട് സ്‌കൂളുകൾക്കും 100 ശതമാനം വിജയം

കാട്ടാക്കട: സി.ബി.എസ്.ഇ പത്താം ക്ലാസ് പരീക്ഷയിൽ . 500ൽ 495 മാർക്കോടെ കാട്ടാക്കട ചിന്മയ വിദ്യാലയത്തിലെ പി.ജെ. അഞ്ജന ച ന്ദ്ര അഞ്ചാം റാങ്ക് നേടി. പരീക്ഷയെഴുതിയ 35 വിദ്യാർഥികളിൽ എല്ലാവരും വിജയിച്ചു. ഏഴ് പേർക്ക് എല്ലാ വിഷയത്തിലും എ വൺ ലഭിച്ചു. 25 പേർ ഡിസ്റ്റിങ്ഷനും 10 പേർ ഫസ്റ്റ് ക്ലാസും നേടി. വിശ്വദീപ്തി ഇംഗ്ലീഷ് മീഡിയം സ്‌കൂളിലും പരീക്ഷയെഴുതിയ 82 വിദ്യാർഥികളും വിജയിച്ചു. രണ്ടുപേർ മുഴുവൻ വിഷയത്തിനും എ വൺ നേടി. 26 പേർക്ക് 90 ശതമാനത്തിന് മുകളിലും മാർക്ക് ലഭിച്ചു. 31 പേർക്ക് ഡിസ്റ്റിങ്ഷനുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.