കുടുംബഭദ്രതക്ക് മുൻതൂക്കം നൽകാൻ സമൂഹം തയാറാവണം -വനിതാ കമീഷൻ

തിരുവനന്തപുരം: കുടുംബ ഭദ്രതക്ക് പ്രാധാന്യം നൽകുന്ന വിധത്തിലെ സമീപനങ്ങൾക്ക് പൊതുസമൂഹം തയാറാകണമെന്ന് കേരള വ നിതാ കമീഷൻ. ശിഥിലമായ കുടുംബപശ്ചാത്തലത്തിൽനിന്ന് വരുന്ന കുട്ടികളിൽ വിട്ടുവീഴ്ച മനോഭാവം കുറവാണ്. ഇവർ വിവാഹജീവിതത്തിലേക്ക് കടന്നാലും ദമ്പതികൾ പരസ്പരം ഒത്തുതീർപ്പുകൾക്കു പോലും വഴങ്ങുന്നില്ല. ഇക്കാരണത്താൽ സങ്കീർണമായ പ്രശ്നങ്ങളാണ് ഉണ്ടാകുന്നതെന്ന് കമീഷനൻ അംഗം എം.എസ്. താര അഭിപ്രായപ്പെട്ടു. തിരുവനന്തപുരത്ത് നടന്ന അദാലത്തിനു േശഷം സംസാരിക്കുകയായിരുന്നു അവർ. അദാലത്തിൽ കൂടുതലും കുടുംബതർക്കങ്ങളാണ് പരിഗണിച്ചത്. അയൽവാസികൾ തമ്മിെല പ്രശ്നങ്ങളും കൂടുതലായെത്തി. തിരുവനന്തപുരത്തെ ഒരു ഫ്ലാറ്റിലെ കുടിവെള്ള പ്രശ്നം ചോദ്യം ചെയ്ത സ്ത്രീയെ ൈകയേറ്റം ചെയ്തെന്ന പരാതിയും കമീഷൻ പരിഗണിച്ചു. ഈ സംഭവം കമീഷൻ നേരിട്ട് അന്വേഷിക്കാനും തീരുമാനിച്ചു. ആകെ 60 കേസുകൾ പരിഗണിച്ചു. 12 കേസുകൾ തീർപ്പാക്കി. ഏഴ് കേസുകളിൽ റിപ്പോർട്ട് തേടി. രണ്ട് കേസുകൾ കൗൺസലിങ്ങിന് കൈമാറും. ബാക്കിയുള്ളവ അടുത്ത അദാലത്തിലേക്ക് മാറ്റിവെച്ചു. കമീഷൻ അംഗം ഇ.എം രാധ, ഡയറക്ടർ വി.യു. കുര്യാക്കോസ്, സർക്കിൾ ഇൻസ്പെക്ടർ സുരേഷ് കുമാർ, സബ് ഇൻസ്പെക്ടർ രമ എന്നിവർ മിനി അദാലത്തിന് നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.