തിരുവനന്തപുരം: ജില്ല നിയമസേവന അതോറിറ്റിയും മെഡിക്കല്‍ കോളജ് മാനസികാരോഗ്യ വിഭാഗവും സംയുക്തമായി മെഡിക്കല്‍ ക ോളജില്‍ നിയമസഹായ കേന്ദ്രം ആരംഭിക്കും. ഡി അഡിക്ഷന്‍ സൻെററില്‍ ബുധനാഴ്ച രാവിലെ 9.30ന് നടക്കുന്ന ചടങ്ങില്‍ കലക്ടര്‍ ഡോ. കെ. വാസുകി നിയമസഹായകേന്ദ്രം ഉദ്ഘാടനം ചെയ്യും. പേരൂര്‍ക്കട മാനസികാരോഗ്യകേന്ദ്രത്തിലുള്ള നിയമസഹായകേന്ദ്രത്തിന് സമാനമായാണ് മെഡിക്കല്‍ കോളജ് ആശുപത്രിയിലും നടപ്പാക്കുന്നത്. മാനസികാരോഗ്യ വിഭാഗത്തില്‍ ചികിത്സ തേടിയെത്തുന്നവര്‍ക്കും അവരുടെ ആശ്രിതര്‍ക്കും ആവശ്യമായ നിയമസഹായം ഉറപ്പാക്കുന്നതിനുവേണ്ടിയാണ് സേവനകേന്ദ്രം ആരംഭിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.