കഴക്കൂട്ടം: നിയോജകമണ്ഡലത്തിലെ മഴക്കാല പൂര്‍വ ശുചീകരണ പ്രവര്‍ത്തനങ്ങളെക്കുറിച്ച് ആലോചിക്കുന്നതിനായി യോഗം ചേര്‍ന്നു. സഹകരണം - ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ യോഗം ഉദ്ഘാടനം ചെയ്തു. കുടുംബശ്രീ, ആശ പ്രവര്‍ത്തകര്‍, എന്‍.ജി.ഒ, റസിഡന്‍സ് അസോസിയേഷനുകള്‍, സന്നദ്ധ സംഘടനകള്‍ തുടങ്ങി വിവിധമേഖലകളില്‍നിന്നുള്ളവരെ ഉള്‍പ്പെടുത്തി ശുചീകരണപ്രവര്‍ത്തനം നടത്താനും കോർപറേഷന്‍ വാര്‍ഡുകളില്‍ സാനിറ്റേഷന്‍ കമ്മിറ്റികള്‍ രൂപവത്കരിച്ച് ശുചീകരണം നടത്താനും മന്ത്രി നിര്‍ദേശിച്ചു. വി.എസ്.എസ്.സി, ടെക്‌നോപാര്‍ക്ക് എന്നിവയുടെ സഹായവും തേടും. മേയ് 11, 12 തീയതികളിലാണ് ശുചീകരണം. 13ന് ആമയിഴഞ്ചാന്‍ തോട് കേന്ദ്രീകരിച്ച് ശുചീകരണം നടത്തും. 15ന് ഓഫിസുകളും വിദ്യാലയങ്ങളും ശുചീകരിക്കും. മേയര്‍ വി.കെ. പ്രശാന്ത് അധ്യക്ഷതവഹിച്ചു. പോത്തന്‍കോട് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് യാസിര്‍ മുഹമ്മദ്, ബി.ഡി.ഒ സജീന സത്താര്‍, വാര്‍ഡ് കൗണ്‍സിലര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. മദ്യ നിരോധനം തിരുവനന്തപുരം: മണ്ണന്തല മുക്കോലക്കല്‍ ശ്രീ ഗണപതി ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് മേയ് 10ന് രാവിലെ ആറു മുതല്‍ 11ന് രാവിലെ ആറുവരെ ക്ഷേത്രത്തിൻെറ രണ്ട് കിലോമീറ്റര്‍ ചുറ്റളവില്‍ മദ്യനിരോധനം ഏര്‍പ്പെടുത്തിയതായി കലക്ടര്‍ ഡോ.കെ. വാസുകി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.