കാരണങ്ങൾ പലത്​; അറബിക്കടലിൽ മത്സ്യലഭ്യത കുറയുന്നു

പൂന്തുറ: അറബിക്കടല്‍വിട്ട് മത്സ്യങ്ങള്‍ കൂട്ടത്തോടെ ബംഗാള്‍ ഉള്‍ക്കടലിലേക്ക് ചേക്കേറുന്നതായി കെണ്ടത്തൽ. ക ൊച്ചിന്‍ ശാസ്ത്ര-സാങ്കേതിക സര്‍വകാലശാല നടത്തിയ ഏറ്റവും പുതിയ പഠന റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വിവരിക്കുന്നത്. കാലാവസ്ഥ വ്യതിയാനമടക്കം വിവിധ കാരണങ്ങളാലാണിത്. സമുദ്രജലത്തിലെ താപവര്‍ധന, തീരക്കടലിലേക്ക് വ്യാപകമായി എത്തുന്ന രാസമാലിന്യങ്ങള്‍, വിദേശ ട്രോളറുകളുടെ തീരക്കടലിലേക്കുള്ള കടന്നുകയറ്റം, നിരോധിതവലകളുമായി ചെറുമത്സ്യങ്ങളെ പിടിക്കൽ തുടങ്ങിയവയാണ് അറബിക്കടലിലെ മത്സ്യസമ്പത്തിന് ഭീഷണിയാവുന്നത്. ആവോലി, മഞ്ഞപ്പാര, വത്തപാര, ചെമ്മീന്‍ചൂര, കണവ, കൊഞ്ച്, നെയ്മീന്‍, നെത്തോലി, നെയ്മത്തി തുടങ്ങിയവ അറബിക്കടലിനെ അപേക്ഷിച്ച് ബംഗാൽ ഉൾക്കടലിൽ വർധിച്ചുവരുകയാണ്. സമുദ്രതാപം ഉയരുമ്പോള്‍ തണുപ്പുള്ള ജലാശയങ്ങള്‍ തേടി മത്സ്യങ്ങള്‍ നീങ്ങുക സ്വാഭാവികമാണ്. ചൂട് കൂടുമ്പോള്‍ ലക്ഷദ്വീപുകളിലും മറ്റുമുള്ള പവിഴപ്പുറ്റുകള്‍ നശിക്കുന്നു. ഇതും മത്സ്യസമ്പത്തിനെ കാര്യമായി ബാധിക്കുന്നുണ്ട്. ഇത്തരം സമയങ്ങളില്‍ മത്സ്യങ്ങള്‍ ഉള്‍വലിയുന്നതിൻെറയും പിന്നീട് തിരികെ എത്താത്തതിൻെറയും കാരണങ്ങളെക്കുറിച്ചും കടലിലെ താപവ്യതിയാനങ്ങളെക്കുറിച്ചും പഠിച്ച് മത്സ്യത്തൊഴിലാളികള്‍ക്ക് മുന്നറിയിപ്പ് നല്‍കാന്‍ കേരളത്തില്‍ വേണ്ടത്ര സൗകര്യങ്ങളില്ലാത്ത അവസ്ഥയുമുണ്ട്. ഉപഗ്രഹങ്ങളുടെ സഹായത്തോടെ മൈക്രോവേവ് റിമോട്ട് സെന്‍സിങ് വഴിയാണ് സാധാരണ പഠനം നടത്തുന്നത്. ഗവേഷണത്തിനു വേണ്ട പ്രത്യേക കപ്പലുകളില്ലാത്തതാണ് സംസ്ഥാനത്ത് കാര്യമായ പഠനങ്ങള്‍ നടക്കാതിരിക്കാനുള്ള കാരണം. ഇതുമൂലം മത്സ്യങ്ങള്‍ കേരള തീരം വിടുന്നത് പലപ്പോഴും വ്യക്തമായി അറിയാന്‍ മത്സ്യത്തൊഴിലാക്കള്‍ക്ക് കഴിയാതെ വരുന്നു. തലസ്ഥാന ജില്ലയുടെ തീരങ്ങളില്‍ നെയ്മത്തി സുലഭമായി ലഭിക്കേണ്ട മാസങ്ങളാണിത്. എന്നാല്‍, ഇത്തവണ ഒറ്റ തവണ പോലും നെയ്മത്തി തീരം അടുത്തില്ല. ഉള്‍ക്കടലില്‍ നെയ്മത്തി ഉണ്ടെന്ന് ബോട്ടുകാര്‍ പറയുന്നുണ്ടെങ്കിലും തീരത്തേക്ക് അടുക്കുന്നില്ല. പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ക്ക് വില കിട്ടിയാലും ഇെല്ലങ്കിലും നെയ്മത്തിയോടാണ് എറെ താല്‍പര്യം. 100 വര്‍ഷത്തിനിടെ സമുദ്രത്തിലെ ജലനിരപ്പ് 10 മുതല്‍ 25 സൻെറിമീറ്റര്‍ വരെ ഉയര്‍ന്നതായാണ് കണക്ക്. 1961 മുതല്‍ 2003 വരെ സമുദ്ര നിരപ്പിലെ വര്‍ധന പ്രതിവര്‍ഷം 1.8 മില്ലി മീറ്ററായിരുന്നു. പിന്നീട് സമീപവര്‍ഷങ്ങളില്‍ ഇത് 3.1 മില്ലി ലിറ്ററായി ഉയര്‍ന്നു. ആഗോള താപനമാണ് സമുദ്രനിരപ്പ് ഉയരുന്നതിൻെറ മറ്റൊരു കാരണം. നദീജല അടിത്തട്ട് ചൂടുപിടിക്കുന്ന പകല്‍ സമയത്ത് തീരക്കടലില്‍ ആവാസം ഉറപ്പിച്ചിരിക്കുന്ന മത്സ്യങ്ങള്‍ താരതമ്യേന ചൂട് കുറഞ്ഞ അഴിമുഖങ്ങളിലേക്ക് നീങ്ങും. ഇതു മത്സ്യങ്ങളുടെ സ്വാഭാവിക പ്രജനനത്തെയും പ്രജനന കേന്ദ്രങ്ങളെയും ബാധിക്കും. ഇതുമൂലം മത്സ്യങ്ങള്‍ പലപ്പോഴും കൂട്ടത്തോടെ അറബിക്കടല്‍ വിട്ട് ബംഗാള്‍ ഉള്‍ക്കടലിലേക്ക് നീങ്ങുന്ന അവസ്ഥയുണ്ടാവുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.