കുവൈത്തിൽ വിമാനത്തിൻെറ ചക്രത്തിനടിയിൽപെട്ട് മലയാളി ഉദ്യോഗസ്ഥൻ മരിച്ചു anand ramachandran -kuttichal.jpg കാട്ടാക്കട: കുവൈത്തിൽ വി മാനത്തിൻെറ ചക്രത്തിനടിയിൽപെട്ട് മലയാളി ഉദ്യോഗസ്ഥൻ മരിച്ചു. കുവൈത്ത് എയർവേസ് ഗ്രൗണ്ട് ടെക്നീഷ്യൻ പൂവച്ചല്‍ കാപ്പിക്കാട് നന്ദനത്തിൽ ആനന്ദ് രാമചന്ദ്രൻ (36) ആണ് മരിച്ചത്. ബുധനാഴ്ച പുലർച്ച നാലിന് തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തിക്കുന്ന മൃതദേഹം ബന്ധുക്കളും സുഹൃത്തുക്കളും ഏറ്റുവാങ്ങും. വിലാപയാത്രയായി കൊണ്ടുവരുന്ന മൃതദേഹം10.30ഒാടെ പൂവച്ചൽ കാപ്പിക്കാട്ടെ വീട്ടുവളപ്പിൽ സംസ്കരിക്കും. ഭാര്യ: സോഫിന ആനന്ദ്. മകൾ: നൈനിക ആനന്ദ്. ഇരുവരും കുവൈത്തിൽ ആനന്ദിനൊപ്പമായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.