അടൂര്‍ പ്രകാശ് മുഖ്യതെരഞ്ഞെടുപ്പ് ഒാഫിസര്‍ക്കും കലക്ടര്‍ക്കും പരാതി നല്‍കി

തിരുവനന്തപുരം: ആറ്റിങ്ങല്‍ പാര്‍ലമൻെറ് യു.ഡി.എഫ് സ്ഥാനാർഥി അടൂര്‍ പ്രകാശ് മുഖ്യ തെരഞ്ഞെടുപ്പ് ഒാഫിസര്‍ക്കും കലക്ടര്‍ക്കും പരാതി നല്‍കി. ഇടത് സർവിസ് സംഘടന നേതാക്കളും പൊലീസ് അസോസിയേഷന്‍ നേതാക്കളും പോസ്റ്റല്‍ ബാലറ്റിന് അനുവദിച്ച ലിസ്റ്റകള്‍ കൈവശപ്പെടുത്തി വോട്ട് ചെയ്തെന്നും കൂടാതെ പോസ്റ്റല്‍ ബാലറ്റുകള്‍ കൂട്ടത്തോടെ ശേഖരിക്കുകയാണെന്നും ഇതിനെക്കുറിച്ച് വിശദമായ അന്വേഷണം നടത്തണമെന്നും പരാതിയിൽ ആവശ്യപ്പെട്ടു. പോസ്റ്റല്‍ ബാലറ്റുകള്‍ അനുവദിക്കുന്നത് സംബന്ധിച്ചുള്ള വ്യാപകമായ ആക്ഷേപങ്ങള്‍ മാധ്യമങ്ങളില്‍ നിരന്തരം വാര്‍ത്തയാണ്. മുഖ്യ തെരഞ്ഞെടുപ്പ് ഒാഫിസര്‍ തൻെറ വിവേചനാധികാരം ഉപയോഗിച്ച് സുതാര്യത ഉറപ്പുവരുത്തുന്നതിന് ലിസ്റ്റ് അനുവദിക്കുന്നതിനുള്ള നിർദേശം വരണാധികാരിക്ക് നല്‍കണമെന്നും സംഭവത്തിൽ വിശദമായ അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.