മുഹമ്മദ്‌ സലീമിന്​ നേരെയുള്ള അക്രമത്തെ മുഖ്യമന്ത്രി അപലപിച്ചു

തിരുവനന്തപുരം: സി.പി.എം പോളിറ്റ്‌ ബ്യൂറോ അംഗവും ലോക്‌സഭ സ്ഥാനാര്‍ഥിയുമായ മുഹമ്മദ്‌ സലീമിനുനേരെ റായ്‌ഗഞ്ച്‌ മണ്ഡലത്തിലെ ഇസ്‌ലാംപൂരില്‍ നടന്ന ആക്രമണത്തെ മുഖ്യമന്ത്രി പിണറായി വിജയന്‍ അപലപിച്ചു. വ്യാഴാഴ്‌ച ബൂത്തുകള്‍ സന്ദര്‍ശിക്കുന്നതിനിടെയാണ്‌ തൃണമൂൽ കോൺഗ്രസ് പ്രവർത്തകർ അക്രമം നടത്തിയത്‌. വോട്ടെടുപ്പ്‌ നീതിപൂര്‍വകമായി നടത്താനുള്ള ഉത്തരവാദിത്തം തെരഞ്ഞെടുപ്പ്‌ കമീഷന്‍ നിര്‍വഹിക്കണമെന്ന്‌ മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.