മത്സ്യത്തൊഴിലാളികളെ പുകഴ്​ത്തി, ​ മുന്നണികൾക്കെതിരെ ആഞ്ഞടിച്ച്​ മോദി

തിരുവനന്തപുരം: മത്സ്യത്തൊഴിലാളികളെ വാനോളം പുകഴ്ത്തി, ഇരുമുന്നണികളെയും നിശിതമായി വിമർശിച്ച് പ്രധാനമന്ത്ര ി നരേന്ദ്ര േമാദി. എൻ.ഡി.എ റാലിയെ അഭിസംബോധന ചെയ്യവെയാണ് മോദി ഇരുമുന്നണികൾക്കുമെതിരെ ആഞ്ഞടിച്ചത്. ലോക്സഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നാലുതവണ സംസ്ഥാനത്ത് പ്രചാരണത്തിനെത്തിയ മോദി ഇക്കുറി പേക്ഷ, ശബരിമലയുടെ പേര് പരാമർശിച്ചില്ല. ശബരിമലയുടെ പേര് പരാമർശിച്ചാൽ അത് തെരഞ്ഞെടുപ്പ് ചട്ടലംഘനമാകുമെന്ന ബോധ്യത്തോടെയായിരുന്നു പ്രസംഗം. എങ്കിലും വിശ്വാസസംരക്ഷണം തന്നെയായിരുന്നു മുഖ്യവിഷയം. പ്രളയത്തിൽ എല്ലാം നഷ്ടപ്പെട്ടവർക്ക് ലഭിച്ച സഹായങ്ങൾ പോലും സംസ്ഥാന സർക്കാർ തട്ടിയെടുത്തെന്ന നിലയിലുള്ള വിവരങ്ങൾ പുറത്തുവരുന്നെന്ന് പരാമർശിക്കവെ, ജീവൻ തൃണവൽഗണിച്ച് പ്രളയത്തിൽ രക്ഷാപ്രവർത്തനത്തിനിറങ്ങിയ മത്സ്യത്തൊഴിലാളികളാണ് ഇൗ നാടിൻെറ യഥാർഥ കാവൽക്കാരെന്ന് അദ്ദേഹം പറഞ്ഞു. അവർക്കുവേണ്ടി ഒേട്ടറെ കാര്യങ്ങളാണ് ബി.ജെ.പി സർക്കാർ ചെയ്തത്. ഫിഷറീസിന് പുതിയ വകുപ്പുണ്ടാക്കുമെന്ന് ബജറ്റിൽ പ്രഖ്യാപിച്ചിട്ടുണ്ട്. കിസാൻ ക്രെഡിറ്റ് കാർഡിലെ ആനുകൂല്യങ്ങൾ മത്സ്യത്തൊഴിലാളികൾക്കും നടപ്പാക്കും, കടലിൽ പോകുന്നവർക്ക് അപായസൂചനസംവിധാനം നടപ്പാക്കും എന്നിങ്ങനെ കുറേ വാഗ്ദാനങ്ങളും മത്സ്യത്തൊഴിലാളികൾക്കായി നിരത്തി. തിരുവനന്തപുരം മണ്ഡലത്തിൽ നിർണായക ശക്തിയായ മത്സ്യത്തൊഴിലാളി വിഭാഗത്തിൻെറ വോട്ടാണ് ഇതിലൂടെ ലക്ഷ്യമിട്ടതെന്നും വ്യക്തം. മുന്നാക്കവിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് 10 ശതമാനം സാമ്പത്തികസംവരണം പ്രഖ്യാപിച്ചതും പിന്നാക്കവിഭാഗങ്ങൾക്ക് നൽകിയ സഹായങ്ങൾ പ്രത്യേകമായി പരാമർശിച്ചതും നായർവിഭാഗം ഉൾപ്പെട്ട ഹിന്ദുവോട്ടുകൾ ലക്ഷ്യമിട്ടായിരുന്നു. അതിനുപുറമെ മധ്യവർഗത്തിൻെറ വോട്ട് ലക്ഷ്യമിട്ടുള്ള പരാമർശങ്ങൾ നടത്താനും മറന്നില്ല. േകാൺഗ്രസിൻെറ പ്രകടനപത്രികയിൽ മധ്യവർഗത്തെക്കുറിച്ച് ഒരക്ഷരം പറയുന്നില്ലെന്ന് കുറ്റപ്പെടുത്തിയ മോദി നികുതി വർധിപ്പിക്കാതെയും വിദ്യാഭ്യാസ വായ്പയുടെ പലിശ കുറച്ചും ആദായനികുതി പരിധി ഉയർത്തിയ കാര്യങ്ങളെല്ലാം മധ്യവർഗത്തെ സഹായിക്കാനാണ് ബി.ജെ.പി ചെയ്തതെന്നും കൂട്ടിച്ചേർത്തു. പ്രവാസി മലയാളികളെക്കുറിച്ചും പരാമർശിച്ചു. മാർത്താണ്ഡവർമ രാജാവ് മുതൽ വക്കം അബ്ദുൽ ഖാദർ മൗലവി ഉൾപ്പെടെയുള്ള കേരളത്തിലെ സാമുദായിക, സാംസ്കാരിക നായകരെയെല്ലാം അനുസ്മരിച്ചുകൊണ്ടായിരുന്നു മോദി തൻെറ പ്രസംഗം ആരംഭിച്ചതും. ബിജു ചന്ദ്രശേഖർ
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.