​േമാദി പ​െങ്കടുത്ത ബി.ജെ.പി വേദിയിൽ പിന്തുണയുമായി ടി.പി. ശ്രീനിവാസനും

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുത്ത ബി.ജെ.പിയുടെ വിജയ് സങ്കൽപ് റാലിയിൽ കുമ്മനം രാജശേഖരന് പ ിന്തുണയുമായി വിദേശകാര്യവിദഗ്‍ധനും മുൻ അംബാസഡറുമായ ടി.പി. ശ്രീനിവാസൻ. കുമ്മനം രാജശേഖരന് അദ്ദേഹം പിന്തുണ പ്രഖ്യാപിച്ചു. 'മുമ്പ് താൻ ശശി തരൂരിനെ പിന്തുണച്ചിരുന്നു. അദ്ദേഹം പ്രശസ്ത വാഗ്മിയും കഴിവുള്ള വ്യക്തിയുമൊക്കെയാണ്. പേക്ഷ, അദ്ദേഹത്തിന് ജനപ്രതിനിധിയായി ഇവിടെ ചെലവഴിക്കാൻ സമയമില്ലെ'ന്ന് ശ്രീനിവാസൻ പറഞ്ഞു. മോദി മുഖ്യമന്ത്രിയാകുന്നതിന് മുമ്പ് 1998 ൽ താൻ അദ്ദേഹത്തിൻെറ ആതിഥേയത്വം വഹിച്ചിട്ടുണ്ടെന്നും ആ ഒാർമ പുതുക്കുന്നതിന് കൂടിയാണ് വേദിയിൽ എത്തിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തിരുവനന്തപുരത്ത് ശശി തരൂരിനെ സ്ഥാനാർഥിയായി പ്രഖ്യാപിച്ച 2009ൽ അദ്ദേഹത്തെ മണ്ഡലത്തിൽ പരിചയപ്പെടുത്തുന്നതിൽ വലിയ പങ്ക് വഹിച്ച വ്യക്തി കൂടിയാണ് ശ്രീനിവാസൻ. നേരേത്ത ഉന്നത വിദ്യാഭ്യാസ കൗൺസിൽ ഉപാധ്യക്ഷൻ എന്ന നിലയിൽ 2016 ജനുവരിയിൽ കോവളത്ത് നടന്ന ആഗോള വിദ്യാഭ്യാസ സംഗമത്തിൽ പങ്കെടുക്കാനെത്തിയ ശ്രീനിവാസനെ എസ്.എഫ്.ഐ പ്രവർത്തകർ ൈകയേറ്റം ചെയ്തത് വിവാദമായിരുന്നു. സംഭവത്തിൽ പിന്നീട് സി.പി.എമ്മും എസ്.എഫ്.ഐ നേതൃത്വവും ക്ഷമചോദിക്കുകയും ചെയ്തിരുന്നു. കോൺഗ്രസിൻെറ ഭാഗമായി കണ്ടിരുന്ന ശ്രീനിവാസനാണ് ഇപ്പോൾ ബി.ജെ.പി വേദിയിൽ പ്രത്യക്ഷപ്പെടുകയും കുമ്മനത്തിന് പരസ്യമായി പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.