'ശ്രീപത്മനാഭൻെറ മണ്ണിലെ എൻെറ സഹോദരീ സേഹാദരന്മാേര....' തിരുവനന്തപുരം: 'ശ്രീപത്മനാഭൻെറ മണ്ണിലെ എൻെറ പ്രിയ സഹോദര ീ സഹോദരന്മാേര' എന്ന മലയാളത്തിലെ ആമുഖത്തോടെയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രസംഗം ആരംഭിച്ചത്. പിന്നീട് ഹിന്ദിയിലും ഇംഗ്ലീഷിലും മാറിമാറിയാണ് അദ്ദേഹം സംസാരിച്ചത്. ആധുനിക തിരുവിതാംകൂറിൻെറ വീരപുരുഷൻ മാർത്താണ്ഡവർമ മുതൽ സ്വാതിതിരുനാൾ, ചട്ടമ്പിസ്വാമി, ശ്രീനാരായണഗുരു, വക്കം അബ്ദുൽ ഖാദർ മൗലവി എന്നിവരുടെയൊക്കെ പേരുകൾ പരാമർശിച്ചായിരുന്നു അദ്ദേഹത്തിൻെറ പ്രസംഗം. സെൻട്രൽ സ്റ്റേഡിയത്തിലായിരുന്നു തിരുവനന്തപുരം, ആറ്റിങ്ങൽ ലോക്സഭ മണ്ഡലങ്ങളിൽ നിന്നുള്ള പ്രവർത്തകർ പെങ്കടുത്ത വിജയ് സങ്കൽപ് മഹാറാലി നടന്നത്. പ്രധാനമന്ത്രിയുടെ സന്ദർശനവുമായി ബന്ധപ്പെട്ട് കനത്ത സുരക്ഷയാണ് ഒരുക്കിയിരുന്നത്. തലസ്ഥാനനഗരിയിൽ ഗതാഗതക്രമീകരണങ്ങളും ഏർപ്പെടുത്തിയിരുന്നു. വൈകീട്ട് ആറരക്കാണ് സമ്മേളനം ആരംഭിച്ചത്. എന്നാൽ, 8.20 ഒാടെയാണ് പ്രധാനമന്ത്രി വേദിയിൽ എത്തിയത്. മൊബൈൽ ഫോണുകളിലെ ടോർച്ച് തെളിച്ചാണ് പ്രവർത്തകർ മോദിയെ എതിരേറ്റത്. അതിന് നന്ദി പറയാനും മോദി മറന്നില്ല. നിങ്ങൾ തെളിച്ച പ്രകാശം പോലെ നിങ്ങളുടെ വോട്ടിലൂടെ രാജ്യം മുഴുവൻ പ്രകാശപൂരിതമാക്കണമെന്നും മോദി പറഞ്ഞു. ബി.ജെ.പി സംസ്ഥാന പ്രസിഡൻറ് പി.എസ്. ശ്രീധരൻപിള്ള, വിദേശകാര്യവിദഗ്ധനും മുൻ അംബാസഡറുമായ ടി.പി. ശ്രീനിവാസൻ, മുൻ ഡി.ജി.പി ടി.പി. സെൻകുമാർ, എം.പിമാരായ വി. മുരളീധരൻ , റിച്ചാർഡ് ഹേ, ഒ. രാജഗോപാൽ എം.എൽ.എ, നേതാക്കളായ ടോം വടക്കൻ, വൈ. സത്യകുമാർ, എം.ടി. രമേശ്, എം.എസ്. കുമാർ, എസ്. ശ്രീശാന്ത്, എസ്. സുരേഷ്, സ്ഥാനാർഥികളായ കുമ്മനം രാജശേഖരൻ, ശോഭാസുരേന്ദ്രൻ എന്നിവരും പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.