വോളി​ബാൾ പരിശീലന ക്യാമ്പ്​

ആറ്റിങ്ങൽ: മുടപുരം യൂത്ത് ഡെവലപ്‌മൻെറ് കൗണ്‍സില്‍ കേരളയും കേരള യുവജന ക്ഷേമ ബോര്‍ഡും സംയുക്തമായി സംഘടിപ്പിക് കുന്ന വോളിബാൾ പരിശീലന ക്യാമ്പിന് തുടക്കമായി. കായികപ്രതിഭകളെ കണ്ടെത്തി അവര്‍ക്ക് വേണ്ട പരിശീലനം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടുകൂടി രണ്ട് മാസം നീളുന്ന സൗജന്യ വോളിബാള്‍ പരിശീലനമാണ് സമ്മര്‍ക്യാമ്പ് 2019 എന്ന പേരില്‍ കിഴുവിലം തെന്നൂര്‍ക്കോണം മൈതാനിയില്‍ ആരംഭിച്ചത്. ക്യാമ്പിൻെറ ഉദ്ഘാടനം മുന്‍ ഇന്ത്യന്‍ ദേശീയ വോളിബാള്‍ താരം ഫൈസല്‍ അബ്ദുൽ വാഹിദ് നിർവഹിച്ചു. മുന്‍ സംസ്ഥാന വോളിബാള്‍ താരം നൗഷാദ് അബ്ദുല്‍ ലത്തീഫ്, മുന്‍ ജില്ല വോളിബാള്‍ അസോസിയേഷന്‍ അംഗം വിജയന്‍, യൂത്ത് ഡെവലപ്‌മൻെറ് കൗണ്‍സില്‍ ചെയര്‍മാന്‍ സുജിത്രാജ്, ജനറല്‍ കണ്‍വീനര്‍ സച്ചിന്‍ തുളസീധരന്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു. മുന്‍ സംസ്ഥാന വോളിബാള്‍ താരം നൗഷാദ് അബ്ദുൽ ലത്തീഫാണ് പരിശീലകന്‍. 18 വയസ്സിന് താഴെയുള്ളവര്‍ക്കാണ് പരിശീലനം. ഫോണ്‍: 9995333815. വാഹന പ്രചാരണ ജാഥ ആറ്റിങ്ങല്‍ ലോക്‌സഭ മണ്ഡലം എല്‍.ഡി.എഫ് സ്ഥാനാർഥി ഡോ. എ. സമ്പത്തിനെ വിജയിപ്പിക്കുന്നതിന് പി.കെ.എസ് ചിറയിന്‍കീഴ് മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ വാഹന പ്രചാരണ ജാഥക്ക് തുടക്കമായി. കഠിനംകുളം മുണ്ടന്‍ചിറയില്‍ നിന്നാരംഭിച്ച ജാഥയുടെ ഉദ്ഘാടനം ഡെപ്യൂട്ടി സ്പീക്കര്‍ വി. ശശി നിർവഹിച്ചു. പി.കെ.എസ് ജില്ല പ്രസിഡൻറ് എസ്. സുനില്‍കുമാര്‍, സംസ്ഥാന കമ്മിറ്റി അംഗം എസ്. സുലഭ, മംഗലപുരം ഏരിയ സെക്രട്ടറി ലെനിന്‍ലാല്‍ എന്നിവര്‍ യോഗത്തില്‍ സംസാരിച്ചു. പുതുവല്‍, ചിറക്കല്‍, പാർവതീപുരം, കൽപന, അഴൂര്‍, കുഴിയം, പറകോണം, തെറ്റിച്ചിറ, കോളിച്ചിറ, പുളുന്തുരുത്തി, വലിയചിറ, ആറ്റുവരമ്പില്‍, തെക്കേപുതുക്കരി, മടത്തിവിള എന്നിവിടങ്ങളിലാണ് ജാഥ പര്യടനം നടത്തിയത്. ആലപ്പുറം കോളനിയില്‍ നിന്ന് തുടങ്ങി വിവിധപ്രദേശങ്ങളില്‍ പര്യടനം നടത്തിയ ശേഷം ജാഥ മംഗലപുരം മുണ്ടക്കല്‍ കോളനിയില്‍ സമാപിച്ചു. സമാപനസമ്മേളനം ബി. സത്യന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.