തിരുവനന്തപുരം: പൊലീസ് കസ്റ്റഡിയിൽനിന്ന് രക്ഷപ്പെട്ട മോഷണക്കേസിലെ പ്രതിയെ ഷാഡോ പൊലീസ് പിടികൂടി. ആലപ്പുഴ മുല്ലക്കൽ ജങ്ഷനിൽ വാടകക്ക് താമസിക്കുന്ന 'മിക്കി ബോയ്'എന്ന അക്ഷയാണ് (20) പിടിയിലായത്. മെഡിക്കൽ കോളജ് പൊലീസ് മെഡിക്കൽകോളജിന് സമീപത്തുനിന്ന് മോഷണം പോയ ബൈക്കുമായി ബന്ധപ്പെട്ട അന്വേഷണത്തിലാണ് സ്ഥിരം മോഷ്ടാക്കളായ ലല്ലുവിനെയും അക്ഷയെയും പിടികൂടിയത്. ഇവരിൽനിന്ന് മോഷണമുതൽ കണ്ടെടുത്തു. ചൊവ്വാഴ്ചയാണ് ഇയാളെ പിടികൂടിയത്. ബുധനാഴ്ച രാവിലെ ഇയാൾ സുഖമിെല്ലന്ന് അഭിനയിച്ചു. തുടർന്ന് ഇയാളെ പൊലീസ് ജനറൽ ആശുപത്രിയിൽ കൊണ്ടുപോയി ചികിത്സ നൽകി നിരീക്ഷിച്ചുവരവെ കൂടെ നിന്ന പൊലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ച ശേഷം ആശുപത്രിയിലെ ജനൽ വഴി പുറത്തേക്കുചാടി രക്ഷപ്പെട്ടു. തുടർന്ന് സിറ്റി ഷാഡോ പൊലീസും മെഡിക്കൽ കോളജ് പൊലീസും സംയുക്തമായി നടത്തിയ അന്വേഷണത്തിലാണ് ഇയാളെ ആലപ്പുഴ മുഹമ്മക്ക് സമീപത്ത് പിടികൂടിയത്. പൊലീസിനെ കണ്ട് ഓടി രക്ഷപ്പെടാൻ ശ്രമിച്ച ഇയാളെ പൊലീസ് അതിസാഹസികമായാണ് കീഴ്പ്പെടുത്തിയത്. കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെട്ടതിന് കേൻറാൺമൻെറ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. സ്പെഷൽ ബ്രാഞ്ച് അസിസ്റ്റൻറ് കമീഷണർ പ്രമോദ് കുമാർ, മെഡിക്കൽ കോളജ് എസ്.ഐ രാജീവ്, ഷാഡോ എസ്.ഐ സുനിൽ ലാൽ, ഷാഡോ എ.എസ്ഐമാരായ അരുൺ, യശോധരൻ, പൊലീസുകാരനായ ശ്രീജിത്ത്, ഷാഡോ ടീമംഗങ്ങൾ എന്നിവരാണ് അന്വേഷണസംഘത്തിലുണ്ടായിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.