ശംഖുംമുഖം: തിരുവനന്തപുരം , പൊലീസുകാര്‍ക്ക് ദുരിതജീവിതം. അടിസ്ഥാന സൗകര്യങ്ങള്‍ ഇല്ലാതെ ഒറ്റമുറിക്കുള്ളിലാണ് രാജ്യാന്തര പ്രശസ്തിയില്‍ ഉയര്‍ന്നുനില്‍ക്കുന്ന രാജ്യാന്തര വിമാനത്താവളത്തില്‍ പൊലീസ് എയ്ഡ് പോസ്റ്റിൻെറ പ്രവര്‍ത്തനം. ആഭ്യന്തര ടെര്‍മിനലില്‍ എയ്ഡ്പോസ്റ്റ് ഇല്ലതാനും. നാലു വര്‍ഷം മുമ്പ് കരിപ്പൂര്‍ വിമാനത്താവളത്തില്‍ ഫയര്‍ ആന്‍ഡ് റെസ്ക്യൂ സർവിസസ് ജീവനക്കാരും സി.ഐ.എസ്.എഫുകാരും തമ്മിലുള്ള ഏറ്റുമുട്ടലില്‍ ഒരു ജവാന് ജീവന്‍ നഷ്ടപ്പെടാനിടയായ സംഭവത്തിൻെറ പശ്ചാത്തലത്തിലാണ് അടിയന്തരമായി പൊലീസ് സ്റ്റേഷന്‍ സ്ഥാപിക്കാന്‍ ആഭ്യന്തരവകുപ്പ് തീരുമാനിച്ചത്. ആഭ്യന്തര വകുപ്പ് അഡീ. ചീഫ് സെക്രട്ടറിയായിരുന്ന നളിനി നെറ്റോ വിളിച്ചുചേര്‍ത്ത യോഗത്തില്‍ എയര്‍പോര്‍ട്ട് ഡയറക്ടര്‍ രാജ്യാന്തര വിമാനത്താവളത്തിൻെറ മുന്‍വശം പൊലീസ് സ്റ്റേഷന്‍ സ്ഥാപിക്കാന്‍ 10 സൻെറ് സ്ഥലം അനുവദിക്കാമെന്ന് ഉറപ്പു നല്‍കി. തുടര്‍ന്ന് വിമാനത്താവളത്തില്‍നിന്ന് ബൈപാസിലേക്കുള്ള റോഡില്‍ ഫ്ലൈ ഓവറിനടുത്ത് പാർവതീപുത്തനാറിന് കിഴക്കേവശത്ത് 10 സൻെറ് സ്ഥലം പൊലീസ് സ്റ്റേഷന്‍ സ്ഥാപിക്കാനായി എയര്‍പോര്‍ട്ട് അതോറിറ്റി വിട്ടുനല്‍കുകയും ചെയ്തു. നാലുവര്‍ഷം കഴിഞ്ഞിട്ടും പൊലീസ് സ്റ്റേഷൻ സ്ഥാപിക്കാത്തതിനെ തുടര്‍ന്ന് അനുവദിച്ച സ്ഥലം തിരിെച്ചടുക്കാനുള്ള തീരുമാനത്തിലാണ് എയര്‍പോര്‍ട്ട് അതോറിറ്റി. അതീവ സുരക്ഷാ മേഖലയായ വിമാനത്താവളത്തില്‍ പൊലീസ് സ്റ്റേഷൻെറ ആവശ്യകതയെ കുറിച്ച് അറിയാവുന്ന ആഭ്യന്തരവകുപ്പുതന്നെ പൊലീസ് സ്റ്റേഷൻ നിർമാണത്തില്‍ അലംഭാവം കാണിക്കുന്നതിനെതിരെ കേന്ദ്രരഹസ്യാന്വേഷണ വിഭാഗം ഉന്നത തല റിപ്പോര്‍ട്ടും നല്‍കി. എന്നാല്‍, പൊലീസ് സ്റ്റേഷന് പകരം ടെര്‍മിനലിന് മുന്നിലെ കഫേറ്റരിയക്ക് സമീപത്തായി എയ്ഡ്പോസ്റ്റ് സ്ഥാപിച്ച് ആഭ്യന്തരവകുപ്പ് തടിയൂരി. ടെര്‍മിനലിൻെറ പുറത്തെ ഭാഗങ്ങള്‍ വരുന്നത് മൂന്ന് ലോക്കല്‍ പൊലീസ് സ്റ്റേഷൻെറ പരിധിയിലായതിനാല്‍ പലപ്പോഴും വിമാനത്താവളത്തിലുണ്ടാകുന്ന കേസുകൾ കൈകാര്യം ചെയ്യുന്ന വിഷയത്തിൽ പൊലീസ് സ്റ്റേഷനുകള്‍ തമ്മില്‍ പ്രശ്നമുണ്ട്. വിമാനത്താവളത്തില്‍ പുതിയ സ്റ്റേഷന്‍ വന്നാല്‍ ഇത്തരം കേസുകള്‍ ഈ സ്റ്റേഷൻെറ ചുമതലയാവും. എന്നാല്‍, രാജ്യത്ത് അടിക്കടി റെഡ് അലര്‍ട്ട് പ്രഖ്യാപിക്കുന്ന വിമാനത്താവളത്തിലേക്ക് കടന്നുവരുന്ന വാഹനങ്ങള്‍, പാർക്കിങ് ഏരിയ എന്നിവ നിരീക്ഷിക്കാനുള്ള ചുമതല സംസ്ഥാന പൊലീസിനാണ്. ഇത്തരം നിരീക്ഷണങ്ങള്‍ പോലും അവതാളത്തിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.