കഴക്കൂട്ടം: തുമ്പ നടന്നു. വി.എസ്.എസ്.സി ആക്ഷൻ കൗൺസിലിൻെറ നേതൃത്വത്തിലാണ് സത്യഗ്രഹം സംഘടിപ്പിച്ചത്. ആക്ഷൻ കൗൺസി ൽ ചെയർമാൻ വേളി വർഗീസ് ഉദ്ഘാടനം ചെയ്തു. 1963 മുതൽ 1978 വരെ പല ഘട്ടങ്ങളിലായി കുടി ഒഴിപ്പിക്കപ്പെട്ട 900 കുടുംബങ്ങളിലെ ഒരാൾക്ക് അവരുടെ മൂന്ന് തലമുറയ്ക്കുള്ളിൽ ജോലി കൊടുക്കാം എന്ന വി.എസ്.എസ്.സിയുടെ വാഗ്ദാനം നടപ്പാക്കാത്തതിനെതിരെയാണ് സത്യഗ്രഹസമരം സംഘടിപ്പിച്ചത്. 50 വർഷം ഇന്ന് പൂർത്തിയായിട്ട് 250 പേർക്ക് മാത്രമാണ് ഇതുവരെ ജോലി കിട്ടിയത്. സ്ഥലവും വീടും നഷ്ടപ്പെട്ട 550 കുടുംബങ്ങൾക്ക് പുനരധിവാസം നൽകാം എന്ന് പറെഞ്ഞങ്കിലും 210 പേർക്ക് മാത്രമേ പുനരധിവാസം നൽകിയുള്ളൂ. തൊഴിൽ നൽകാത്തതിനെതിരെ ആക്ഷൻ കൗൺസിൽ ഹൈകോടതിയെ സമീപിച്ചിരുന്നു. രണ്ട് മാസത്തിനുള്ളിൽ കുടി ഒഴിപ്പിക്കപ്പെട്ട മുഴുവൻ ആളുകളുടെയും നിയമനകാര്യത്തിൽ വി.എസ്.എസ്.സി ഡയറക്ടർ തീരുമാനം എടുക്കണമെന്ന് ഹൈകോടതി ഉത്തരവിൽ നിർദേശിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.