മെഡിക്കൽ കോളജിൽ എയ്ഡ്പോസ്​റ്റ്​ ജീവനക്കാരനുനേരെ ആക്രമണം

തിരുവനന്തപുരം: മെഡിക്കൽ കോളജിലെ അത്യാഹിത വിഭാഗത്തിലെ എയ്ഡ്പോസ്റ്റ് ജീവനക്കാരനുനേരെ ആക്രമണം. എയ്ഡ്പോസ്റ്റില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന നെടുമങ്ങാട് സ്വദേശി ഹരിയാണ് (44) ആക്രമണത്തിന് ഇരയായത്. വ്യാഴാഴ്ച അർധരാത്രിയോടടുത്തായിരുന്നു സംഭവം. കുടുംബവഴക്കിനെതുടര്‍ന്ന് സംഘര്‍ഷമുണ്ടായി പരിക്കേറ്റ് തിരുവനന്തപുരം മെഡിക്കല്‍കോളജില്‍ ചികിത്സക്കെത്തിയവരിൽ ചിലരാണ് ജീവനക്കാരനെ ആക്രമിച്ചത്. പ്ലാമൂട് സ്വദേശി പ്രവീണ്‍ (33), ഇയാളുടെ ബന്ധുവായ 15കാരി എന്നിവര്‍ തമ്മിൽ വ്യാഴാഴ്ച രാത്രി പ്ലാമൂട്ടിലെ വീട്ടില്‍ വഴക്കുണ്ടായതായി പറയപ്പെടുന്നു. തുടര്‍ന്ന് പ്രശ്നത്തില്‍ ബന്ധുക്കള്‍ ഇടപെട്ടു. വഴക്ക് സംഘര്‍ഷത്തിലെത്തിയതോടെ ഇരുവര്‍ക്കും പരിക്കേറ്റു. പരിക്കേറ്റവരുമായി മെഡിക്കല്‍കോളജ് ആശുപത്രിയിലെത്തിയ ബന്ധുക്കളാണ് എയ്ഡ്പോസ്റ്റിലെ ജീവനക്കാരനെ ആക്രമിച്ചത്. തക്കസമയത്ത് ചികിത്സ ലഭിച്ചില്ലെന്നും ആശുപത്രിയിലേക്കു പോകാന്‍ മാര്‍ഗതടസ്സം സൃഷ്ടിച്ചെന്നും ആരോപിച്ചായിരുന്നു ആക്രമണം. ഹരിയുമായി വാക്കുതര്‍ക്കത്തിലേര്‍പ്പെട്ട പ്രവീണിൻെറ മാതാവ് ഹരിയെ അസഭ്യം പറയുകയും മുഖത്ത് തുപ്പുകയും ചെയ്തതായാണ് പരാതി. മെഡിക്കല്‍കോളജ് പൊലീസ് അന്വേഷണം ആരംഭിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.