കഴക്കൂട്ടം: വിദ്യാർഥികൾക്കും സീരിയൽ നടികൾക്കും ടെക്കികൾക്കും മയക്കുമരുന്ന് വിൽപന നടത്തുന്ന രണ്ടംഗ സംഘത്തെ കഴക്കൂട്ടം എക്സൈസ് സംഘം പിടികൂടി. കുപ്രസിദ്ധ ഗുണ്ട സൂനാമി സതിയുടെ അനുജൻ കേഡി അരുൺ എന്ന അരുൺകുമാർ (24), ബിഹാർ സ്വദേശിയും ഇപ്പോൾ തിരുവനന്തപുരം മണക്കാട്ട് സ്ഥിരം താമസക്കാരനുമായ രവി റാം (29) എന്നിവരാണ് പിടിയിലായത്. കഴിഞ്ഞദിവസം രാത്രി പത്തോടെ കഴക്കൂട്ടം ബൈപാസിൽ ഇൻഫോസിസ് കാമ്പസിന് സമീപം തമ്പുരാൻമുക്കിൽ വെച്ചാണ് പ്രതികളെ നെട്രോസൺ എന്ന ലഹരി ഗുളികകളുമായി എക്സൈസ് സംഘം പിടികൂടിയത്. ആവശ്യക്കാരെ തിരുവനന്തപുരം അട്ടക്കുളങ്ങരയിലോ മണക്കാട്ടോ വരുത്തിയാണ് അരുൺകുമാർ ലഹരി പദാർഥങ്ങൾ വിറ്റഴിച്ചിരുന്നതെന്നും സീരിയൽ നടികൾക്ക് സ്ഥിരമായി മയക്കുമരുന്ന് എത്തിച്ച് കൊടുക്കുന്നത് രവി റാം ആണെന്നും കഴക്കൂട്ടം എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ പ്രതീപ് റാവു പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.