രാഹുലിൻെറ സ്ഥാനാർഥിത്വം: കോണ്‍ഗ്രസും സി.പി.എമ്മും രഹസ്യധാരണയിൽ -ബി.ജെ.പി തിരുവനന്തപുരം: സി.പി.എമ്മിനെതിരെ ഒന്ന ും പറയില്ലെന്ന് രാഹുല്‍ ഗാന്ധി വ്യക്തമാക്കിയത് സി.പി.എമ്മും കോണ്‍ഗ്രസും തമ്മിലുള്ള രഹസ്യധാരണയുടെ തെളിവാണെന്ന് ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി. രമേശ്. രാഹുല്‍ ഗാന്ധി വയനാട്ടിൽ മത്സരിക്കുന്നതിലെ ധാരണ എന്താണെന്ന് ഇരുപാര്‍ട്ടികളും തുറന്നുപറയണം. ജയിച്ച് പാര്‍ലമൻെറിലെത്തണമെങ്കില്‍ ലീഗിന് പുറമെ സി.പി.എമ്മിൻെറ വോട്ടും വേണമെന്നതിനാലാണ് രാഹുല്‍ ഇത്തരത്തില്‍ പ്രസ്താവന നടത്തിയത്. സി.പി.എമ്മിൻെറ കൂടി സ്ഥാനാർഥിയായാണ് രാഹുല്‍ മത്സരിക്കുന്നത്. സി.പി.എമ്മിൻെറ കൊലക്കത്തിക്കിരയായ ഷുക്കൂറിൻെറയും ഷുഹൈബിൻെറയും കൃപേഷിൻെറയും ശരത്‌ലാലിൻെറയും കുടുംബങ്ങളോട് കൊടുംചതിയാണ് കോണ്‍ഗ്രസ് ചെയ്തത്. ജനാധിപത്യത്തെയും ജനങ്ങളെയും പരിഹസിക്കുന്ന സൗഹൃദമത്സരം അവസാനിപ്പിക്കാന്‍ ഇരുപാര്‍ട്ടികളും തയാറാകണം. പ്രളയം സര്‍ക്കാര്‍ നിര്‍മിതമാണെന്ന അമിക്കസ് ക്യൂറി റിപ്പോര്‍ട്ടിൻെറ അടിസ്ഥാനത്തിൽ മുഖ്യമന്ത്രിക്കും വൈദ്യുതിമന്ത്രിക്കുമെതിരെ നരഹത്യക്ക് കേസെടുക്കണം. ജനങ്ങളെ പിഴിഞ്ഞെടുത്ത പണം തിരിച്ചുനല്‍കി സി.പി.എമ്മിൻെറ ഫണ്ടില്‍നിന്ന് ദുരിതാശ്വാസപ്രവര്‍ത്തനങ്ങള്‍ക്ക് പണം ചെലവാക്കണമെന്നും കേരളത്തോട് മുഖ്യമന്ത്രി മാപ്പ് പറയണമെന്നും രമേശ് ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.