വനിത കൗൺസിലർക്ക്​ ജാതി അധിക്ഷേപം; കേസ് അവസാനിപ്പിച്ചു

തിരുവനന്തപുരം: ബി.ജെ.പി വനിത കൗൺസിലറെ ജാതിപ്പേര് വിളിച്ച് അധിക്ഷേപിച്ചെന്ന കേസ് അവസാനിപ്പിക്കാൻ പൊലീസ് സമർപ ്പിച്ച ഹരജി കോടതി അംഗീകരിച്ചു. ദലിത് പീഡന വിരുദ്ധ നിയമ പ്രകാരമുള്ള കേസുകൾ പരിഗണിക്കുന്ന ജില്ല സെഷൻസ് കോടതിയുടേതാണ് ഉത്തരവ്. മേയർ വി.കെ. പ്രശാന്തിനെ കൂടാതെ കൗൺസിലർമാരായ ഐ.പി. ബിനു, എസ്.എസ്. സിന്ധു, റസിയ ബീഗം എന്നിവരായിരുന്നു കേസിലെ മറ്റ് പ്രതികൾ. ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിക്കുന്നതിനെച്ചൊല്ലിയുള്ള തർക്കമാണ് സംഘർഷത്തിൽ അവസാനിച്ചത്. ഇതിനെ തുടർന്നുണ്ടായ ബഹളത്തിലാണ് മേയർ ബി.ജെ.പിയുടെ ദലിത് വനിത കൗൺസിലറെ മർദിക്കുകയും ജാതിപ്പേര് വിളിച്ച് അപമാനിക്കുകയും ചെയ്തതെന്നാണ് പൊലീസ് കേസ്. 2017 നവംബർ 18ന് തിരുവനന്തപുരം കോർപറേഷനിൽ നടന്ന സംഭവത്തിൽ മ്യൂസിയം പൊലീസാണ് കേസ് രജിസ്റ്റർ ചെയ്‌തത്‌.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.