പിടിയിലായ യുവതി നിർണായകവിവരങ്ങൾ കൈമാറി നെടുമ്പാശ്ശേരി: സ്വർണം വിദഗ്ധമായി ശരീരത്തിലൊളിപ്പിച്ചുനൽകുന്നതിന ് ദുബൈയിൽ പ്രത്യേക സംഘം. കഴിഞ്ഞ ദിവസം ബ്രേസിയറിൽ സ്വർണം ഒളിപ്പിച്ചെത്തിയ യുവതിയെ പിടികൂടി ചോദ്യം ചെയ്തപ്പോഴാണ് സംഘത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ കസ്റ്റംസിന് ലഭിച്ചത്. മലയാളികളല്ലാത്ത സ്ത്രീകളും സ്വർണം ഒളിപ്പിക്കുന്നത് പരിശീലിക്കാൻ താൻ തങ്ങിയ ഹോട്ടലിലുണ്ടായിരുന്നെന്ന് ഇവർ മൊഴി നൽകിയിട്ടുണ്ട്. സ്വർണം കൊണ്ടുപോകാൻ സമ്മതമറിയിച്ചാൽ ആദ്യം നിശ്ചിത തുക ഇവരുടെ നാട്ടിലുളള അക്കൗണ്ടിലേക്ക് കൈമാറും. സ്വർണം ഭദ്രമായി എത്തിക്കാൻ കഴിയാതെ പിടിക്കപ്പെട്ടാൽ സത്യസന്ധമായ വിവരം കൈമാറരുതെന്ന് ഇവരോട് പ്രത്യേകം നിർദേശിക്കും. ഇവർക്ക് സംഘത്തിൽപെട്ടവരുടെ മൊബൈൽ നമ്പർ നൽകില്ല. വിമാനത്താവളത്തിന് പുറത്തെത്തുമ്പോൾ സ്ത്രീവന്ന് വാഹനത്തിൽ ഒരിടത്തേക്ക് കൊണ്ടുപോകുമെന്നും അവർക്ക് സ്വർണം കൈമാറുമ്പോൾ ബാക്കി തുക നൽകുമെന്നുമാണ് അറിയിച്ചിരുന്നത്. സ്വർണംകൊണ്ടുവരുന്നവരുടെ ചിത്രം വാട്സ്ആപ്പ് വഴി സ്വർണം ഏറ്റുവാങ്ങേണ്ടവർക്ക് ദുബൈയിൽനിന്ന് കൈമാറും. സുരക്ഷിതമായി വിമാനത്താവള ടെർമിനലിന് പുറത്ത് കടന്നുവെന്ന് ഉറപ്പുവരുത്തിയശേഷം മാത്രമേ കൈപ്പറ്റുന്നയാൾ ഇവരെ സമീപിക്കൂ. കൊണ്ടുവരുന്നയാൾക്ക് കൈപ്പറ്റുന്നയാളുടെ നമ്പറോ മറ്റ് വിവരങ്ങളോ കൈമാറാറില്ല. പകരം ആശയവിനിമയത്തിന് കോഡ് വാക്കുകളാണ് ഉപയോഗിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.