രാഹുലിേൻറത് രാജ്യവിരുദ്ധ പ്രസ്താവന -ശ്രീധരന്‍ പിള്ള തിരുവനന്തപുരം: ഇന്ത്യയെ വിഭജിച്ചും ഭാരതീയര്‍ക്കിടയില് വിഭാഗീയത വളര്‍ത്തിയും രാഷ്ട്രീയലാഭം നേടാമെന്ന വ്യാമോഹത്തിലാണ് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ അഡ്വ.പി.എസ്.ശ്രീധരന്‍ പിള്ള. പ്രധാനമന്ത്രി നരേന്ദ്ര മോദി തെക്കേ ഇന്ത്യയെ അവഗണിക്കുെന്നന്ന രാഹുലിൻെറ പ്രസ്താവന ബ്രിട്ടീഷുകാരുടെ പഴയ ഭിന്നിപ്പിച്ചുഭരിക്കൽ തന്ത്രത്തിൻെറ ആവര്‍ത്തനമാണ്. അധികാരത്തിനുവേണ്ടി രാഷ്ട്രത്തെ വിഭജിച്ച പാരമ്പര്യമാണ് കോണ്‍ഗ്രസ് നേതൃത്വത്തിനുള്ളത്. പരാജയഭീതികാരണം അമേത്തിയില്‍നിന്ന് പലായനം ചെയ്ത് വയനാട് ചുരം കയറി അഭയം തേടാന്‍ നിര്‍ബന്ധിതനായ രാഹുല്‍ ദക്ഷിണേന്ത്യക്കാരുടെ വികാരങ്ങള്‍ ഇളക്കിവിടാനുള്ള ഹീന ശ്രമത്തിലാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.