തിരുവനന്തപുരം: കുട്ടികളില്‍ പ്രകൃതി-പരിസ്ഥിതി-സാമൂഹിക അവബോധം വളര്‍ത്തുന്നതിൻെറ ഭാഗമായി ജില്ല ടൂറിസം പ്രമോഷന ്‍ കൗണ്‍സിലും (ഡി.ടി.പി.സി) എന്‍വയണ്‍മൻെറല്‍ പ്രൊട്ടക്ഷന്‍ ആന്‍ഡ് റിസര്‍ച് കൗണ്‍സിലും സംയുക്തമായി പ്രകൃതി പഠന നിരീക്ഷണ ക്യാമ്പ് സംഘടിപ്പിക്കും. ഡി.ടി.പി.സി നിയന്ത്രണത്തിലുള്ള ആക്കുളം ചില്‍ഡ്രന്‍സ് പാര്‍ക്കും സ്വിമ്മിങ് പൂളും കേന്ദ്രീകരിച്ച് ഏഴു മുതല്‍ മേയ് 15 വരെ നടക്കുന്ന ക്യാമ്പില്‍ 10 മുതല്‍ 15 വയസ്സുവരെയുള്ളവര്‍ക്ക് പങ്കെടുക്കാം. നാട്ടറിവുകളുടെ കലവറകള്‍ തേടിയുള്ള വിജ്ഞാനപ്രദമായ യാത്രകള്‍, പ്ലാനേറ്ററിയം സന്ദര്‍ശനം, ആദിവാസി രുചികള്‍ തേടിയുള്ള വനയാത്ര, പുഴയറിയാന്‍ പുഴയോര യാത്ര, ആനകളെ അറിയാന്‍, യോഗ, നീന്തല്‍ പരിശീലനം, ശാസ്ത്ര-സാമൂഹിക- പാരിസ്ഥിതിക വിഷയങ്ങള്‍ അടിസ്ഥാനമാക്കിയ വിവിധ ക്ലാസുകള്‍ എന്നിവ ക്യാമ്പില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. രാവിലെ 9.30 മുതല്‍ വൈകീട്ട് 4.30 വരെയാണ് ക്യാമ്പ്. പഠനയാത്രകളുള്ള ദിവസങ്ങളില്‍ രാവിലെ 7.30ന് തുടങ്ങി വൈകീട്ട് 5.45ന് അവസാനിക്കും. ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 30 പേര്‍ക്ക് മാത്രമാണ് പ്രവേശനം. ഫോൺ: 8921302518, 9847878502.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.