ഗാന്ധിഭവനിൽ അവധിക്കാല കൂട്ടായ്‌മ

തിരുവനന്തപുരം: കേരള ഗാന്ധി സ്മാരക നിധിയുടെ ആഭിമുഖ്യത്തിൽ തൈക്കാട് ഗാന്ധി ഭവനിൽ വിദ്യാർഥികൾക്കായി നടത്തുന്ന അവധിക്കാല കൂട്ടായ്മയുടെ രജിസ്‌ട്രേഷൻ ആരംഭിച്ചു. ഏപ്രിൽ എട്ട് മുതൽ മേയ് 15 വരെ നടക്കുന്ന അവധിക്കാല കൂട്ടായ്മയിൽ ഏഴു വയസ്സ് മുതൽ 16 വയസ്സ്വരെ പ്രായമുള്ള വിദ്യാർഥികൾക്ക് പ്രവേശനം നൽകും. രാവിലെ 9.30 മുതൽ വൈകീട്ട് നാല് വരെയാണ് സമയം. വ്യക്തിത്വ വികസനം, നേതൃത്വ പരിശീലനം, സ്കിൽ വികസനം, ബൗദ്ധിക വളർച്ചാ കളികൾ, സംഘ ചർച്ചാ പരിശീലനം, പ്രമുഖരുമായുള്ള അഭിമുഖം തുടങ്ങി കുട്ടികളുടെ സർവതോമുഖമായ വികാസം അടിസ്ഥാനമാക്കിയാണ് ഓരോ ദിവസത്തെയും ഷെഡ്യൂൾ. അപേക്ഷാ േഫാറം തൈക്കാട് ഗാന്ധി ഭവനിൽ ലഭിക്കും .അവധിക്കാല കൂട്ടായ്മയിൽ പങ്കെടുക്കാൻ താൽപര്യമുള്ള കുട്ടികളുടെ രക്ഷാകർത്താക്കൾ തൈക്കാട് ഗാന്ധി ഭവനിൽ നേരിട്ടെത്തി രജിസ്റ്റർ ചെയ്യണം. ഫോൺ: 0471-2321786, 9496338346.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.