കലാമി​െൻറ പേരിൽ പാർക്ക്: സാങ്കേതിക ടെൻഡർ തുറന്നു

കലാമിൻെറ പേരിൽ പാർക്ക്: സാങ്കേതിക ടെൻഡർ തുറന്നു തിരുവനന്തപുരം: മുൻ രാഷ്ട്രപതി എ.പി.ജെ. അബ്ദുൽ കലാമിൻെറ പേരിൽ നഗര സഭ നിർമിക്കുന്ന പാർക്കിൻെറ സാങ്കേതിക ടെൻഡർ തുറന്നു. ടെൻഡറിൽ അഞ്ച് കമ്പനികളാണ് പങ്കെടുത്തത്. ഇതിൽ സാങ്കേതിക മികവിൽ മുൻ നിരയിലുള്ള കമ്പനിയെ കണ്ടെത്താനുള്ള ചുമതല തദ്ദേശസ്വയം ഭരണ വകുപ്പ് ചീഫ് എൻജീനിയർക്കാണ്. സാങ്കേതിക മികവ് പരിഗണിച്ച് അന്തിമ പട്ടിക തയാറാക്കും. ശേഷം സാമ്പത്തിക ടെൻഡർ തുറക്കും. അതിൽ ഏറ്റവും കുറവ് തുക േക്വാട്ട് ചെയ്തിരിക്കുന്ന കമ്പനിക്ക് ടെൻഡർ നൽകും. മുൻപരിചയവും പ്രവർത്തനമികവും അടിസ്ഥാനമാക്കിയാണ് സാങ്കേതിക മികവ് കണക്കാക്കുന്നത്. 4.40 കോടി ചെലവിലാണ് പദ്ധതി പൂർത്തിയാക്കുന്നത്. പൗണ്ട് കടവ് വി.എസ്.എസ്.സി റോഡിൽ 1.5 കിലോമീറ്റർ ദൂരം പാർവതി പുത്തനാർ തീരത്താണ് പദ്ധതി. പുറമേ, വി.എസ്.എസ്.സി നൽകുന്ന 17 സൻെറ് സ്ഥലവും വിനിയോഗിക്കും. സ്റ്റേഷൻ കടവ് ജങ്ഷനിൽ കലാം പ്രതിമയും സ്ഥാപിക്കും. ഇതിനൊപ്പം പാതയോരങ്ങളിൽ കുടിവെള്ള സംഭരണി, വൈദ്യുതി വിളക്കുകൾ, ശൗചാലയങ്ങൾ, ഓപൺ ജിം, ഇരിപ്പിടങ്ങൾ എന്നിവ സ്ഥാപിക്കും. ട്രീബാങ്ക് എന്ന സങ്കൽപത്തെ അടിസ്ഥാനമാക്കിയാണ് പാർക്ക് നിർമിക്കുന്നത്. ചെടികളുടെ ഒരു മിനി മ്യൂസിയമാണ് ലക്ഷ്യം . ഭിന്നലിംഗക്കാർക്കായുള്ള ശൗചാലയവും സവിശേഷതയാണ്. റേഡിയോ പാർക്കും കുട്ടികൾക്കായി കളിസ്ഥലവും നിർമിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.